കൊവിഡ് പോരാട്ടത്തില്‍ ഐക്യരാഷ്ട്ര സഭയ്ക്ക് പിന്തുണയറിയിച്ച് സൗദി

റിയാദ്: ലോകമെമ്പാടും കൊവിഡുമായി പോരടിക്കുന്നതിനിടെ ഐക്യരാഷ്ട്ര സഭയ്ക്ക് പിന്തുണയറിയിച്ച് സൗദി അറേബ്യ. പത്ത് കോടി ഡോളര്‍ സഹായമാണ് ആഗോളതലത്തിലെ കൊവിഡ് പ്രതിസന്ധിയെ അതിജീവിക്കാന്‍ ഐക്യ രാഷ്ട്രസഭയ്ക്ക് കൈമാറിയത്.

യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് പത്ത് കോടി ഡോളര്‍ ഔദ്യോഗികമായി കൈമാറിയത്.

ഐക്യരാഷ്ട്ര സഭയിലെ സ്ഥിരം പ്രതിനിധിയായ അബ്ദുല്ല അല്‍ മുഅല്ലിമിയാണ് തുക നല്‍കിയത്. യു.എന്‍ പദ്ധതിയുടെ ഭാഗമായി ലോകാരോഗ്യ സംഘടനയ്ക്കും, യു.എന്‍ ഏജന്‍സികള്‍ വഴി നടത്തുന്ന മറ്റ് പദ്ധതികള്‍ക്കുമായാണ് നിലവില്‍ ധന സഹായം നല്‍കിയിരിക്കുന്നത്.

Content Highlight: Saudi donates 10 Crore Dollar to meet UN’s Covid Response Plans