ട്രംപിന് മാരക വിഷമടങ്ങിയ കത്ത് അയച്ചെന്ന് സംശയിക്കുന്ന യുവതി അറസ്റ്റിൽ

Woman suspected of sending poisoned letter to Trump arrested at US border

അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന് മാരക വിഷമടങ്ങിയ കത്ത് അയച്ചെന്ന് സംശയിക്കുന്ന സ്ത്രീ അറസ്റ്റിൽ. കാനഡയിൽ നിന്നും ന്യൂയോർക്കിലേക്ക് പോകുമ്പോഴാണ് സ്ത്രീ അറസ്റ്റിലായത്. റിസിൻ എന്ന മാരക വിഷമടങ്ങിയ കത്താണ് ട്രംപിന്റെ പേരിൽ വൈറ്റ് ഹൌസിലേക്ക് അയച്ചത്. എന്നാൽ കത്ത് വൈറ്റ് ഹൌസിലേക്ക് എത്തുന്നതിനു മുൻപ് തടയുകയായിരുന്നു എന്ന് യുഎസ് അധികൃതർ വ്യക്തമാക്കി.

അറസ്റ്റ് ചെയ്യുന്ന സമയത്ത് സ്ത്രീയുടെ കൈയ്യിൽ തോക്കുണ്ടായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. അന്വേഷണം തുടരുന്നതിനാൽ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. കത്ത് വന്നത് കാനഡയിലെ ക്യുബെകിൽ നിന്നാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഫെഡറൽ ബ്യൂറോ ഓഫ് ഇനവെസ്റ്റഗേഷനും സ്ക്രട്ട് സർവീസുമാണ് സംഭവത്തിൽ അന്വേഷണ നടത്തുന്നത്. കനേഡിയൻ പോലീസും എഫ്ബിഐയും അന്വേഷണത്തോട് സഹകരിക്കുന്നുണ്ട്.

Content Highlights; Woman suspected of sending poisoned letter to Trump arrested at US border