നിയമസഭയിൽ നടന്ന കൈയ്യാങ്കളിയെ സർക്കാർ ന്യായീകരിക്കുകയാണെന്ന് രമേശ് ചെന്നിത്തല

Government supports ldf chaos in assembly in 2015 says Ramesh Chennithala

നിയമസഭയിൽ നടന്ന കൈയ്യാങ്കളിയെ പിണറായി വിജയൻ സർക്കാർ ന്യായീകരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശിക്ഷ വാങ്ങികൊടുക്കുന്നതു വരെ പോരാട്ടം തുടരുമെന്നും ചെന്നിത്തല വ്യക്തമാക്കി.

‘സ്പീക്കറുടെ കസേര ഇന്നത്തെ വ്യവസായ മന്ത്രി തള്ളി താഴെയിട്ടു. ഇന്നത്തെ അധ്യക്ഷൻ സ്പീക്കർ ഇരുന്ന കസേര തകർക്കുകയും ചെയ്തു. ജയരാജന്റെയും സ്പീകറുടേയും തെറ്റായ നയം എഴുതി തള്ളാൻ ശ്രമിച്ച സർക്കാരിന്റെ നടപടിയെ ഹൈക്കോടതി അംഗീകരിച്ചില്ല. ആ കേസ് പിൻവലിക്കണമെന്ന സർക്കാർ നയത്തിനെതിരെ താനാണ് ഹൈക്കോടതിയിൽ അപ്പീലിനു പോയതെന്നും’ രമേശ് ചെന്നിത്തല പറഞ്ഞു.

എം.എൽ.എമാർക്കെതിരായ കേസ് പിൻവലിക്കരുതെന്ന് ആവശ്യപെട്ടു കൊണ്ട് പ്രത്യേകം കോടതിയെ സമീപിച്ചിരുന്നുവെന്നും ഹൈക്കോടതി സർക്കാരിന്റെ ആവശ്യം നിരാകരിച്ചതിനെ തുടർന്ന് കേസ് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights; Government supports ldf chaos in assembly in 2015 says Ramesh Chennithala