ജൂലൈ മാസത്തോടെ അമേരിക്കയിൽ മുഴുവൻ ആളുകൾക്കും കൊവിഡ് വാക്സിൻ ലഭ്യമാകുമെന്ന് പകർച്ചവ്യാധി പ്രതിരോധ മന്ത്രാലയം

Donald Trump announces distribution of $200 million for coronavirus vaccine preparedness

അമേരിക്കയിൽ അടുത്ത വർഷം ജൂലൈ മാസത്തോടെ മുഴുവൻ ആളുകൾക്കും കൊവിഡ് വാക്സിൻ ലഭ്യമാകുമെന്ന് പകർച്ചവ്യാധി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. മാർച്ച് മാസത്തോടെ ഏഴ് കോടി കൊവിഡ് വാക്സിൻ ലഭ്യമാകുമെന്നും, നിലവിൽ കൊവിഡ് വാക്സിൻ ലഭ്യമല്ലെങ്കിലും പല മരുന്നുകളും പരീക്ഷണങ്ങളുടെ അവസാന ഘട്ടത്തിലാണെന്നും സിഡിസി മേധാവി റോബർട്ട് റെഡ്ഫീൽഡ് വ്യക്തമാക്കി.

അമേരിക്കൻ മരുന്ന് കമ്പനിയായ ജോൺസൺ ആൻഡ് ജോൺസണിന്റെ കൊവിഡ് വാക്സിൻ അവസാന ഘട്ട പരീക്ഷണത്തിലേക്ക് കടക്കുകയാണ്. ഒറ്റ ഡോസിൽ തന്നെ കൊവിഡ് പ്രതിരോധം സാധ്യമാക്കുന്ന മരുന്നാണെന്നാണ് കമ്പനിയുടെ അവകാശവാദം. 60000 പേരാണ് മൂന്നാം ഘട്ട പരീക്ഷണത്തിൽ മരുന്ന് സ്വീകരിക്കുന്നത്. അമേരിക്കയിൽ രണ്ട് ലക്ഷത്തിലധികം ആളുകളാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരണപെട്ടിട്ടുള്ളത്.

Content Highlights; Donald Trump announces distribution of $200 million for coronavirus vaccine preparedness