പ്രധാനമന്ത്രി നരേന്ദ്രമോദി സ്വന്തം മകനെ പോലെ; ഷഹീന്‍ബാഗ് ദാദി

PM Modi is my son, says Shaheen Bagh's 'Bilkis Dadi' named in TIME's most influential people

പ്രധാനമന്ത്രി നരേന്ദ്ര മോദി മകനെപ്പോലെയാണെന്ന് ഷഹീൻബാഗ് ദാദി ബിൽക്കീസ് ബാനോ. ടെെം മാഗസിൻ്റെ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള 100 പേരുടെ പട്ടികയിൽ ഇടം നേടിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിക്കുന്നുവെന്ന് അതേ പട്ടികയിൽ ഇടം നേടിയ ഷഹീൻബാഗ് ദാദി ബിൽക്കീസ് ബാനോ പറഞ്ഞു.

ഈ രീതിയിൽ ഞാൻ ആദരിക്കപ്പെടുന്നതിൽ സന്തോഷം തോന്നുന്നു. ഇതൊന്നും ഒരിക്കലും പ്രതീക്ഷിച്ചതല്ല. ഇതേ പട്ടികയിൽ സ്ഥാനം നേടിയ പ്രധാനമന്ത്രി മോദിയേയും ഞാൻ അഭിനന്ദിക്കുന്നു. അദ്ദേഹവും എൻ്റെ മകനാണ്. ഞാൻ ജന്മം നൽകിയില്ലെങ്കിലും എൻ്റെ സഹോദരിയാണ് ജന്മം നൽകിയത്. മോദിയുടെ സന്തോഷത്തിനും ദീർഘായുസ്സിനും വേണ്ടി ഞാൻ എന്നും പ്രാർത്ഥിക്കുമെന്നും ബിൽക്കിസ് പറഞ്ഞു.

പൌരത്വ നിയമ ഭേദഗതിയ്ക്കെതിരെ പൊരുതാൻ തൻ്റെ പ്രായത്തെ പോലും അവഗണിച്ച് ഷഹീൻബാഗിൽ പ്രതിഷേധത്തിനെത്തിയ 82 കാരിയായ ബിൽക്കിസ് ബാനോ ഷഹീൻബാഗ് ദാദി എന്ന പേരിലാണ് ഇപ്പോൾ അറിയപ്പെടുന്നത്. 

content highlights: PM Modi is my son, says Shaheen Bagh’s ‘Bilkis Dadi’ named in TIME’s most influential people