സുരേന്ദ്രന് എക്‌സ് കാറ്റഗറി സുരക്ഷ നല്‍കാന്‍ സംസ്ഥാന ഇന്റലിജന്‍സ്; ആവശ്യമില്ലെന്ന് സുരേന്ദ്രന്‍

കോഴിക്കോട്: സ്വര്‍ണക്കടത്ത് വിഷയത്തിലടക്കം സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവും സമരവും ആസൂത്രണം ചെയ്ത ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് സുരക്ഷാ ഭീക്ഷണിയുണ്ടെന്ന് സംസ്ഥാന ഇന്റലിജന്‍സ്. സുരേന്ദ്രന് സുരക്ഷാ നല്‍കുന്നത് സംബന്ധിച്ച് എസ് പി സുകേശന്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ സുരക്ഷ ഇപ്പോള്‍ വേണ്ടെന്ന നിലപാടിലാണ് സുരേന്ദ്രന്‍.

നിലവിലെ സാഹചര്യത്തില്‍ സുരക്ഷ അനിവാര്യമാണെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. സുരേന്ദ്രന് എക്‌സ് കാറ്റഗറി സുരക്ഷ നല്‍കാനാണ് നിര്‍ദ്ദേശം. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പെന്നും ലഭിച്ചിട്ടില്ലെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു. സുരേന്ദ്രനും ഇത് സംബന്ധിച്ച വിശദാംശങ്ങളൊന്നും ലഭിച്ചിട്ടില്ല.

അതേസമയം, തനിക്ക് യാതൊരു തരത്തിലും ഭീക്ഷണിയില്ലെന്ന് കെ സുരേന്ദ്രന്‍ പ്രതികരിച്ചു. കേരള പൊലീസിന്റെ സുരക്ഷയെക്കാള്‍ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ താന്‍ സുരക്ഷിതനാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. സ്വര്‍ണക്കടത്ത് വിഷയത്തിലടക്കം സംസ്ഥാന സര്‍ക്കാരിനെതിരെ നടത്തിയ സമരത്തില്‍ സുരേന്ദ്രന്‍ മുന്‍ നിരയില്‍ തന്നെ ഉണ്ടായിരുന്നു.

Content Highlights: Need Special Security To K Surendran Report By State Intelligence, Surendran refused