ബാലഭാസ്‌കര്‍ മരണം: വിഷ്ണുവിന്റെയും കലാഭവന്‍ സോബിയുടെയും നുണപരിശോധന ഇന്ന്

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കര്‍ കാറപകടത്തില്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് കലാഭവന്‍ സോബിയുടെയും, ബാലഭാസ്‌കറിന്റെ മാനേജര്‍ വിഷ്ണു സോമസുന്ദരത്തിന്റെയും നുണ പരിശോധന കൊച്ചിയില്‍ പുരോഗമിക്കുന്നു. അപകടത്തിന് ദൃക്‌സാക്ഷിയാണ് കലാഭവന്‍ സോബി.

അപകടത്തില്‍ അസ്വഭാവികതയുണ്ടെന്ന കലാഭവന്‍ സോബിയുടെ വെളിപ്പെടുത്തലിന്റെ ചുവടു പിടിച്ചാണ് നുണപരിശോധനയ്ക്ക് സിബിഐ തുടക്കം കുറിച്ചത്. നുണ പരിശോധനാ ഫലങ്ങള്‍ കേസ് അന്വേഷണത്തില്‍ നിര്‍ണായകമാകും എന്നാണ് വിലയിരുത്തല്‍. ബാലഭാസ്‌കറിന്റെ മറ്റൊരു മാനേജറായിരുന്ന പ്രകാശ് തമ്പി, ഡ്രൈവറായിരുന്ന അര്‍ജുന്‍ എന്നിവരുടെ പരിശോധന ഇന്നലെ നടത്തിയിരുന്നു.

സ്വര്‍ണക്കടത്ത് കേസില്‍ ഉള്‍പ്പെട്ടതോടെയാണ് വിഷ്ണു സോമസുന്ദരത്തിന് നേരെ സംശയം നീണ്ടത്. സംഭവവുമായി ബന്ധപ്പെട്ട് ബാലഭാസ്‌കറിന്റെ പണമിടപാടുകള്‍ അനേവഷണ സംഘം പരിശോധിച്ചിരുന്നു.

Content Highlight: Polygraph test in Violinist Balabhaskar’s death, CBI