കേന്ദ്ര സർക്കാരിനെതിരെ അന്താരാഷ്ട്ര കോടതിയിൽ നൽകിയ 20000 കോടി രൂപയുടെ നികുതി തർക്ക കേസിൽ വോഡാഫോണിന് അനുകൂല വിധി. ഹേഗിലെ അന്താരാഷ്ട്ര ആർബിട്രേഷൻ ട്രൈബ്യൂണലാണ് വോഡാഫോണിന് അനുകൂല വിധി പ്രസ്താവിച്ചത്. ഇന്ത്യയും നെതർലാൻഡും തമ്മിലെ കരാറിന് വിരുദ്ധമാണ് ഇന്ത്യയുടെ നികുതി ചുമത്തലെന്ന് കോടതി വ്യക്തമാക്കി.
കേസിൽ നീതി ലഭിച്ചതായി വോഡാഫോൺ അധികൃതർ പ്രതികരിച്ചു. രണ്ട് ബില്യൻ ഡോളറിന് പുറമേ കേസ് നടത്തിപ്പുമായി ബന്ധപെട്ട് ഉണ്ടായ ചെലവുകൾക്കായി വോഡാഫോണിന് നാൽപ്പത് കോടി നൽകാനും കോടതി വിധിച്ചു.
Content Highlights; Vodafone wins international arbitration against India in $2 billion tax dispute case