ബിജെപി ദേശീയ ഭാരവാഹി പട്ടികയിൽ ആരും അവഗണിക്കപെട്ടതായി തോന്നുന്നില്ല; കെ സുരേന്ദ്രൻ

BJP's new list of national office bearers: No one was neglected says K.Surendran

എപി അബ്ദുള്ളക്കുട്ടിയെ ബിജെപി ദേശീയ ഉപാധ്യക്ഷനായി നിയമിച്ചത് ന്യൂനപക്ഷങ്ങളെ ബിജെപിയിലേക്ക് ആകർഷിക്കുന്നതിന് വേണ്ടിയാണെന്നുള്ളത് മാധ്യമങ്ങളുടെ വ്യാഖ്യാനമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ന്യൂനപക്ഷങ്ങളെ മാത്രമല്ല എല്ലാവരേയും പാർട്ടിയിലേക്ക് ആകർഷിക്കുന്നവരാണ് ബിജെപിയെന്നും ദേശീയ ഭാരവാഹി പട്ടികയിൽ ആരും അവഗണിക്കപ്പെട്ടതായി തോന്നുന്നില്ലെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

ഓരോ ആളുകൾക്കും എന്ത് ചുമതല നൽകണമെന്നത് കേന്ദ്ര നേതൃത്വം ആലോചിച്ചെടുത്ത തീരുമാനമാണെന്നും ഇവിടെ ആരും അവഗണിക്കപെട്ടതായി തോന്നുന്നില്ലെന്നും സുരേന്ദ്രൻ വ്യക്തമാക്കി. അവഗണിക്കപെട്ടു എന്ന് മാധ്യമങ്ങൾ പറയുന്നവരെ പാർട്ടി എങ്ങനെയാണ് പരിഗണിക്കുന്നതെന്ന് കാത്തിരുന്ന് കാണാമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

കുമ്മനം രാജശേഖരൻ ഒരു ചുമതലയും വേണ്ടെന്ന് പറഞ്ഞ് രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്ന ആളാണ് അതു കൊണ്ട് അദ്ദേഹത്തെ പോലുള്ള ആളുകളെ പാർട്ടി പോസ്റ്റിന്റെ പേരിൽ മാധ്യമങ്ങൾ അപമാനിക്കുന്നത് ശരിയല്ലെന്നും സംസ്ഥാനങ്ങളോട് അഭിപ്രായം ചോദിച്ച ശേഷമല്ല ഇത്തരം കാര്യങ്ങളിൽ കേന്ദ്രനേതൃത്വം തീരുമാനമെടുക്കുന്നതെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

Content Highlights; :BJP’s new list of national office bearers: No one was neglected says K.Surendran