മെഡിക്കല്‍ കോളേജില്‍ പുഴുവരിച്ച രോഗിയുടെ ആരോഗ്യ നിലയില്‍ പുരോഗതി

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ കൊവിഡ് ചികിത്സക്കിടെ പുഴുവരിച്ച രോഗിയുടെ ആരോഗ്യ നിലയില്‍ പുരോഗതി. മെഡിക്കല്‍ കോളേജില്‍ നിന്ന് വീട്ടിലെത്തിച്ച ശേഷമാണ് അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി കുടുംബം അറിയിന്നത്. പിന്നീട് പേരൂര്‍കട ആശുപച്രിയിലേക്ക് മാറ്റിയ ശേഷമാണ് ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന റിപ്പോര്‍ട്ട് പുറത്ത് വരുന്നത്.

എന്നാല്‍ തലയോട് ചേര്‍ന്ന് ഉറച്ച് പോയ കൈകള്‍ പൂര്‍വ്വ സ്ഥിതിയിലായിട്ടില്ല. മെഡിക്കല്‍ കോളേജില്‍ വെച്ച് കൈകള്‍ കെട്ടിവെച്ചതാണ് ഇതിന് കാരണമെന്നാണ് മകളുടെ ആരോപണം. അനില്‍ കുമാര്‍ ചെറിയ തോതില്‍ സംസാരിക്കാന്‍ തുടങ്ങിയതായും കുടുംബാംഗങ്ങള്‍ പറഞ്ഞു.

അതേസമയം, ചികിത്സയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രി ജീവനക്കാര്‍ക്ക് വീഴ്ച്ചയുണ്ടായതായാണ് പ്രാഥമിക റിപ്പോര്‍ട്ട്. ആരോഗ്യ മന്ത്രിക്ക് സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിന്റെയും ജീവനക്കാരുടെ മറുപടിയുടെയും അടിസ്ഥാനത്തിലായിരിക്കും തുടര്‍ നടപടി.

Content Highlight: Improvement in the health status of the worm infested patient in the Medical College