മുഖ്യ ഉപദേഷ്ടാവിന് കൊവിഡ്; ക്വാറൻ്റീനിൽ പ്രവേശിച്ച് ഡോണാൾഡ് ട്രംപ്

Trump Says He’ll Begin ‘Quarantine Process’ After Hope Hicks, a Senior Aide, Tests Positive for Coronavirus

അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾസ് ട്രംപിൻ്റെ മുഖ്യ ഉപദേഷ്ടാവ് ഹോപ്പ് ഹിക്സിന്  കൊവിഡ് സ്ഥിരീകരിച്ചു. വ്യാഴാഴ്ചയോടെയാണ് ഹിക്സിന് രോഗ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. തുടർന്ന് നടന്ന ടെസ്റ്റിലാണ് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് ഡോണാൾഡ് ട്രംപും ഭാര്യ മെലാനിയ ട്രംപും നിരീക്ഷണത്തിൽ പ്രവേശിച്ചു. ട്രംപിനോടൊപ്പം എല്ലാ യാത്രകളിലും പങ്കെടുത്ത ആളാണ് ഹിക്സ്. എയർഫോഴ്സ് വണ്ണിൽ ട്രംപിനൊപ്പം സ്ഥിരമായി യാത്ര ചെയ്യുന്ന ഉദ്യോഗസ്ഥരിൽ ഒരാളാണ് ഹിക്സ്. 

ചെറിയ ഇടവേള പോലും എടുക്കാതെ കഠിനാധ്വാനം ചെയ്യുകയായിരുന്നു ഹോപ്പ് ഹിക്സ്. ഇതിനിടയിലാണ് അവർക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. പ്രഥമ വനിതയും ഞാനും ക്വാറൻ്റീനിൽ പ്രവേശിക്കുകയാണ്. പരിശോധനാ ഫലത്തിനായി കാത്തിരിക്കുന്നു. ട്രംപ് ട്വിറ്ററിൽ അറിയിച്ചു. 

ഹോപ്പ് ഹിക്സിന് എങ്ങനെയാണ് രോഗം ബാധിച്ചതെന്നുള്ള വിവരങ്ങൾ ഇതുവരെ വെെറ്റ് ഹൌസ് പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിൽ ഒഹിയോയിൽ വെച്ച് നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിലും ഹിക്സ് പങ്കെടുത്തിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ മാസ്കില്ലാതെ ഇവർ ട്രംപിനൊപ്പം നിൽകുന്ന ചിത്രങ്ങൾ ഉൾപ്പെടെ പുറത്തു വന്നിരുന്നു. 

content highlights: Trump Says He’ll Begin ‘Quarantine Process’ After Hope Hicks, a Senior Aide, Tests Positive for Coronavirus