ഡോണാൾഡ് ട്രംപിനും മെലനിയ ട്രംപിനും കൊവിഡ് സ്ഥിരീകരിച്ചു

Trump, Wife Melania Test Positive:

അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിനും ഭാര്യ മെലനിയ ട്രംപിനും കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതായി ട്രംപ് തന്നെയാണ് ട്വിറ്ററിൽ അറിയിച്ചത്. ട്രംപിൻ്റെ ഏറ്റവും അടുത്ത ഉപദേഷ്ടാവായ ഹോപ്പ് ഹിക്സിന് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ട്രംപും ഭാര്യ മെലനിയ ട്രംപും ക്വാറൻ്റീനിൽ പ്രവേശിച്ചിരുന്നു. കൊവിഡ് പരിശോധന ഫലത്തിനായി കാത്തിരിക്കുകയാണെന്നും നേരത്തെ ട്രംപ് അറിയിച്ചിരുന്നു.

എയർഫോഴ്സ് വണിൽ ട്രംപിനെ സ്ഥിരമായി അനുഗമിക്കുന്ന മുഖ്യ ഉപദേഷ്ടാക്കളിൽ ഒരാളായിരുന്നു ഹോപ്പ് ഹിക്സ്.കഴിഞ്ഞ ദിവസങ്ങളിൽ ഒഹിയോയിൽ വെച്ച് നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിലും ഹിക്സ് പങ്കെടുത്തിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ മാസ്കില്ലാതെ ഇവർ ട്രംപിനൊപ്പം നിൽകുന്ന ചിത്രങ്ങൾ ഉൾപ്പെടെ പുറത്തു വന്നിരുന്നു.

 

content highlights: Trump, Wife Melania Test Positive: “We’ll Get Through This Together”