കൊവിഡുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ വ്യാജ പ്രചാരണം നടത്തിയ നേതാവ് ഡോണാൾഡ് ട്രംപ്; പഠനം

Trump World’s Biggest Driver of Covid-19 Misinformation, India Among Countries That Fell on His Claims: Study

കൊവിഡുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ വ്യാജ പ്രചാരണങ്ങൾ നടത്തിയ ലോക നേതാവ് ഡോണാൾഡ് ട്രംപ് ആണെന്ന് പഠനം. കോൺവെൽ യൂണിവേഴ്സിറ്റി ഗവേഷകരാണ് ഇതുമായി ബന്ധപ്പെട്ട് പഠനം നടത്തിയത്. 2020 ജനുവരി മുതൽ മെയ് 26 വരെയുള്ള സമയത്ത് പുറത്തിറക്കിയ 38 മില്യൺ പ്രസിദ്ധീകരണങ്ങളാണ് പഠനവിധേയമാക്കിയത്. ഇതിൽ കൊറോണ വെെറസുമായി ബന്ധപ്പെട്ട് അശാസ്ത്രീയ വിവരങ്ങൾ അടങ്ങിയ 522,472 ലേഖനങ്ങളാണ് കണ്ടെത്തിയത്.

തുടർന്നുണ്ടായ പഠനത്തിൽ വെെറസിനെ പറ്റിയുള്ള തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നതിൽ മുന്നിൽ അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ് ആണെന്ന് കണ്ടെത്തുകയായിരുന്നു. പൊതുവേദിയിൽ ട്രംപ് നടത്തിയ പരാമർശങ്ങൾ ഉൾപ്പെട പഠനവിധേയമാക്കികൊണ്ടാണ് പുതിയ കണ്ടെത്തൽ. കൊറോണ വെെറസിനെ ഇല്ലാതാക്കാൻ അണുനാശിനി കഴിച്ചാൽ മതിയെന്ന അദ്ദേഹത്തിൻ്റെ പ്രസ്താവനയാണ് ഏറ്റവും കൂടുതൽ പ്രചരിക്കപ്പെട്ടത്. ഹെെഡ്രോക്സി ക്ലോറോക്വിനെെനെപ്പറ്റിയും അദ്ദേഹം നടത്തിയ പ്രസ്താവനകൾ ജനങ്ങളിൽ വലിയ രീതിയിൽ തെറ്റിദ്ധാരണ പരത്തിയിട്ടുണ്ടെന്നും പഠനത്തിൽ പറയുന്നു. ട്രംപിൻ്റെ ഇത്തരം വ്യാജ പ്രചാരണങ്ങൾ ഇപ്പോഴത്തെ പ്രതിസന്ധികൾ കൂടുതൽ വഷളാക്കാൻ ഇടയാക്കിയിട്ടുണ്ടെന്നും പഠനത്തിന് നേതൃത്വം നൽകിയ ഗവേഷകർ ചൂണ്ടിക്കാണിച്ചു. 

content highlights: Trump World’s Biggest Driver of Covid-19 Misinformation, India Among Countries That Fell on His Claims: Study