ദളിത് വിഭാഗത്തിൽപ്പെട്ടവർക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുക എന്നതാണ് സർക്കാരിൻ്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹിമാചലിൽ ലോകത്തെ ഏറ്റവും ദീര്ഘമേറിയെ ഹൈവെ ടണലായ അടല്‍ ടണൽ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹ്യ നീതി ഉറപ്പുവരുത്തുന്ന സമീപനങ്ങളാണ് സർക്കാർ സ്വീകരിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഉത്തർപ്രദേശിൽ ദളിത് യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ രാജ്യവ്യാപകമായ പ്രതിഷേധം നടക്കുന്ന സാഹചര്യത്തിലാണ് മോദിയുടെ പ്രസ്താവന. സമൂഹത്തിൽ ചൂഷണം നേരിടുന്ന അടിച്ചമർത്തപ്പെട്ട ആദിവാസി ദളിത് വിഭാഗത്തിൽപ്പെട്ട എല്ലാവർക്കും അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കാൻ ഈ സർക്കാർ പ്രതിജ്ഞാബദ്ധരാണെന്നും മോദി പറഞ്ഞു. അതിർത്തിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് പദ്ധതികൾ വളരെ വേഗം പൂർത്തിയാക്കികൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.
content highlights: Govt committed to giving basic amenities to Dalits, says PM Modi amid Hathras outrage