ഡോണാൾഡ് ട്രംപിനെ ആശുപത്രിയിലേക്ക് മാറ്റി; ആൻ്റിബോഡി ചികിത്സ ഉൾപ്പെടെ കൊടുക്കാൻ തീരുമാനം

President Donald Trump hospitalized with coronavirus, cancels campaign events

കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാർട്ടർ റീഡിലെ സെെനിക ആശുപത്രിയിലാണ് ട്രംപിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ട്രംപ് തന്നെയാണ് ഈക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിലുള്ള ആൻ്റിബോഡി ചികിത്സ ഉൾപ്പെടെ പ്രസിഡൻ്റിന് നൽകാനാണ് തീരുമാനം. ചെറിയ രോഗലക്ഷണങ്ങൾ മാത്രമാണ് അദ്ദേഹം പ്രകടിപ്പിക്കുന്നതെന്നാണ് റിപ്പോർട്ട്.

ട്രംപിൻ്റെ ആരോഗ്യ നില സംബന്ധിച്ച വിവരങ്ങൾ വെെറ്റ് ഹൌസ് രഹസ്യമായി സൂക്ഷിക്കുകയാണ്. വാൾട്ടർ റീഡിലെ പ്രസിഡൻ്റ് ഓഫീസിലിരുന്ന് ട്രംപ് പ്രവർത്തിക്കുമെന്ന് വെെറ്റ് ഹൌസ് പ്രസിഡൻ്റ് അറിയിച്ചിട്ടുണ്ട്. അമേരിക്കയിൽ കൊവിഡ് പ്രതിരോധത്തിനായി അവസാനഘട്ട പരീക്ഷണത്തിലിരിക്കുന്ന REGN-COV2 ആൻ്റിബോഡി മിശ്രിതത്തിൻ്റെ ഒരു ഡോസ് ട്രംപിന് നൽകിയിരുന്നു. ഈ മരുന്നിന് ക്ലിനിക്കൽ അനുമതി നൽകിയിട്ടില്ലാത്തതിനാൽ ആരോഗ്യ പ്രവർത്തകൾ വിമർശനവുമായി രംഗത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് ട്രംപിനെ ആശുപത്രിയിലേക്ക് മാറ്റിയത്. 

content highlights: President Donald Trump hospitalized with coronavirus, cancels campaign events