കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങള്‍ക്ക് പൗരത്വം നല്‍കേണ്ടതില്ല; നടപടിയുമായി യു.എസ്

വാഷിങ്ടണ്‍: കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലും മറ്റേതെങ്കിലും ഏകാധിപത്യ പാര്‍ട്ടികളിലും അംഗത്വമോ ബന്ധമോ ഉള്ളവര്‍ക്ക് പൗരത്വം അനുവദിക്കാനാവില്ലെന്ന് യുഎസ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭരിക്കുന്ന ചൈനയുമായുള്ള ബന്ധം വഷളായ സാഹചര്യത്തിലാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. യു.എസ് സിറ്റിസണ്‍ഷിപ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് ആണ് വെള്ളിയാഴ്ച്ച ഇത്തരത്തിലൊരു മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചത്.

പുതിയ ഇമിഗ്രേഷന്‍ നയം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇപ്പോള്‍ മാര്‍ഗനിര്‍ദേശത്തിലൂടെ പ്രഖ്യാപിച്ചിട്ടുള്ള അനുബന്ധ നയം നടപ്പിലാക്കുന്നതില്‍ ട്രംപ് ഭരണകൂടം കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് യു.എസ് മാധ്യമങ്ങള്‍ പറയുന്നത്. യു.എസ് പൗരന്മാരായി മാറുന്നതിനുള്ള സത്യപ്രതിജ്ഞയുമായി കമ്മ്യൂണിസ്റ്റ് ഏകാധിപത്യ പാര്‍ട്ടിയിലെ ബന്ധം പൊരുത്തപ്പെടുന്നില്ല എന്ന വാദമാണ് ഇതിന് ന്യായമായി അമേരിക്ക പറയുന്നത്.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായും മറ്റു ഏകാധിപത്യ പാര്‍ട്ടികളുമായും ബന്ധമുള്ളവര്‍ക്ക് പൗരത്വം എങ്ങനെ നിഷേധിക്കാമെന്നത് യു.എസ്.സി.ഐ.എസ് മാര്‍ഗനിര്‍ദേശത്തില്‍ വിശദമാക്കിയിട്ടുണ്ട്.

Content Highlight: Communist Party members do not have to be granted citizenship; U.S. with action