ഐ ഫോൺ വിവാദത്തിൽ യൂണിടാക് ഉടമക്കെതിരെ നിയമ നടപടിക്കൊരുങ്ങി രമേശ് ചെന്നിത്തല

i Phone controversy: Chennithala prepares legal action against Unitac owner

ഐ ഫോൺ വിവാദത്തിൽ യൂണിടാക് ഉടമ സന്തോഷ് ഈപ്പനെതിരെ നിയമ നടപടിക്കൊരുങ്ങി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നാളെ വക്കീൽ നോട്ടീസ് അയക്കും. ഫോൺ ആരുടെ കൈവശമാണെന്ന് കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ചെന്നിത്തല നേരത്തെ ഡിജിപിക്ക് കത്തയച്ചിരുന്നു. ഡിജിപി ഇതിന് മറുപടി പറയാത്ത സാഹചര്യത്തിൽ ഹൈക്കോടതിയെയോ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിനേയോ സമീപിക്കാനാണ് തീരുമാനം.

യുഎഇ കോൺസുലേറ്റിന്റെ റെയ്സിങ് ഡേ ചടങ്ങിൽ പങ്കെടുത്ത താൻ അവരിൽ നിന്ന് മൊബൈൽ ഫോണൊ മറ്റു സമ്മാനങ്ങളോ വാങ്ങിയിട്ടില്ലെന്നാണ് ചെന്നിത്തല കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ലൈഫ് മിഷൻ വിവാദത്തിൽപെട്ട യൂണിടാക് എംഡി സന്തോഷ് ഈപ്പൻ നൽകിയ ഫോണുകൾ ആരാണ് ഉപയോഗിക്കുന്നതെന്ന് ഫോണിന്റെ ഐഇഎംഐ നമ്പർ ഉപയോഗിച്ച് കണ്ടെത്തണമെന്ന് ആവശ്യപെട്ട് ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. തനിക്കെതിരെ അപവാദ പ്രചാരണം നടത്തുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.

Content Highlights; i Phone controversy: Chennithala prepares legal action against Unitac owner