വൈറസ് പ്രതിരോധത്തിൽ ട്രംപിന്റേത് മോശം പ്രവർത്തനം; ഡൊണാൾഡ് ട്രംപിനെതിരെ വിമർശനവുമായി മിഷേൽ ഒബാമ

us elections michelle obama slams trump calls him racist not up to the job

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ ആഞ്ഞടിച്ച് മുൻ പ്രസിഡന്റ് ബരാക് ഒബാമയുടെ ഭാര്യയും പ്രഥമ വനിതയുമായിരുന്ന മിഷേൽ ഒബാമ രംഗത്ത്. ട്രംപ് മോശം പ്രസിഡന്റാണെന്നും വംശീയവാദിയാണെന്നും മിഷേൽ ആരോപിച്ചു. കൊവിഡ് പ്രതിസന്ധിയെയും വംശീയതെയും കൈകാര്യം ചെയ്യുന്നതിൽ ട്രംപ് മനപൂർവ്വമായ ഉദാസീനത കാണിച്ചതായും മിഷേൽ കൂട്ടിച്ചേർത്തു. ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർത്ഥിയായ ജോ ബൈഡന്റെ ക്യാമ്പയിന്റെ ഭാഗമായി ചൊവ്വാഴ്ച പുറത്തിറക്കിയ 24 മിനിറ്റ് വീഡിയോയിലാണ് മിഷേൽ ട്രംപിനെ വിമർശിച്ചത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കറുത്ത വർഗ്ഗക്കാരായ യുവാക്കൾ വോട്ട് പാഴാക്കരുതെന്നും മിഷേൽ അഭ്യർത്ഥിച്ചു.

വൈറസ് പ്രതിരോധ പ്രവർത്തനത്തിൽ പ്രസിഡന്റിന്റേത് മോശം പ്രവർത്തനമായിരുന്നെന്ന് ക്ലോസിംഗ് ആർഗ്യുമെന്റ് എന്ന തലക്കെട്ടോടെ പുറത്തിറങ്ങിയ വീഡിയയിൽ പറയുന്നു. ന്യൂനപക്ഷങ്ങൾ പ്രാന്ത പ്രദേശങ്ങളെ എങ്ങനെ നശിപ്പിക്കുമെന്നതിനെ കുറിച്ച് നുണ പറയുന്നത് ചൂണ്ടിക്കാട്ടി ട്രംപും മറ്റ് റിപ്പബ്ലിക്കൻമാരും വംശീയവാദികളാണെന്ന് മിഷേൽ ഒബാമ ആരോപിച്ചു. ഇറാഖ്, അഫ്ഗാനിസ്ഥാൻ, വിയറ്റ്നാം കൊറിയൻ യുദ്ധങ്ങളിൽ മരിച്ചവരേക്കാൾ കൂടുതൽ അമേരിക്കക്കാർ കൊവിഡ് 19 ൽ മരിച്ചുവെന്നും മിഷേൽ ഒബാമ ചൂണ്ടിക്കാട്ടി.

ഈ തെരഞ്ഞെടുപ്പിൽ നമുക്ക് സത്യസന്ധത പുലർത്താമെന്നും ജോലി ചെയ്യാത്ത പ്രസിഡന്റ് കാരണം നമ്മുടെ രാജ്യം കുഴപ്പത്തിലാണെന്നും വീഡിയോയിൽ പറഞ്ഞു. കൊവിഡ് ബാധിച്ച പ്രസിഡന്റ് മഹാമാരിയെ പോലെ പ്രവർത്തിച്ചു കൊണ്ട് അമേരിക്കൻ ജനതയെ ചൂഷണം ചെയ്യുകയാണെന്നും കൊവിഡ് ഒരു ഭീഷണിയേ അല്ലെന്ന് അദ്ധേഹം നടിക്കുകയാണെന്നും മിഷേൽ വ്യക്തമാക്കി.

Content Highlights; us elections michelle obama slams trump calls him racist not up to the job