സ്വർണ്ണക്കടത്ത് കേസിൽ സന്ദീപിന് പുറമെ മൂന്ന് പ്രതികൾ കൂടി കുറ്റസമ്മതം നടത്തിയതായി എൻഐഎ കോടതിയെ അറിയിച്ചു. പ്രതികളുടെ കസ്റ്റഡി കാലാവധി 180 ദിവസമാക്കണമെന്ന് ആവശ്യപെട്ട് കോടതിയിൽ അപേക്ഷ സമർപ്പിച്ചു. യുഎ പിഎ പ്രകാരം പ്രതികളുടെ കസ്റ്റഡി കാലാവധി 180 ദിവസം വരെ നീട്ടാൻ സാധിക്കും. ഇത് പ്രകാരമാണ് എൻഐഎയുടെ ആവശ്യം. 90 ദിവസം കഴിഞ്ഞാൽ പ്രത്യേക അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് കോടതിയിൽ എൻഐഎ അപേക്ഷ നൽകിയിട്ടുള്ളത്. മുസ്തഫ, അബ്ദുൾ അസീസ്, നന്ദഗോപാൽ എന്നീ പ്രതികളാണ് കേസിൽ പുതിയതായി കുറ്റസമ്മതം നടത്തിയിട്ടുള്ളത്. അന്വേഷണം പുരോഗമിക്കുകയാണ്. ഫൈസൽ ഫരീദടക്കമുള്ള പ്രധാനപ്പെട്ട രണ്ടു പ്രതികൾ യുഎഇ പോലീസ് കസ്റ്റഡിയിലാണുള്ളത്. ഇവരെ ഇങ്ങോട്ടെത്തിക്കുന്നതടക്കമുള്ള കാര്യങ്ങളും എൻഐഎ ചൂണ്ടിക്കാട്ടി.
Content Highlights; NIA has demanded that the custody of the accused in the gold smuggling case be extended to 180 days