ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ കെണ്ടുവന്ന കാര്‍ഷിക നിയമ പരിഷ്‌കരണത്തെ എതിര്‍ക്കുന്നവരെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നിയമ പരിഷ്‌കരണത്തിനെതിരെ പ്രവര്‍ത്തിക്കുന്നവര്‍ ദല്ലാളുമാര്‍ക്കും ഇടനിലക്കാര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്നവരാണെന്ന് മോദി വിമര്‍ശിച്ചു. സര്‍ക്കാര്‍ നടപ്പാക്കിയ ചരിത്രപരമായ നിയമ പരിഷ്‌കരണത്തെ എതിര്‍ക്കുന്നവര്‍ക്കൊപ്പം കര്‍ഷകര്‍ നില്‍ക്കില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു.
A historic effort towards rural transformation. #SampatiSeSampanta https://t.co/VYNk6nTcg6
— Narendra Modi (@narendramodi) October 11, 2020
സ്വമിത്വ കാര്‍ഡ് വിതരണോത്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഗ്രാമീണരെയും പാവപ്പെട്ട കര്‍ഷകരെയും സ്വയം പര്യാപ്തരാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ ആറ് പതിറ്റാണ്ടുകള്‍ കൊണ്ട് കര്‍ഷകര്‍ക്കായി സര്‍ക്കാരുകള്‍ ചെയ്ത കാര്യങ്ങളെക്കാള്‍ കൂടുതല്‍ കഴിഞ്ഞ ആറ് വര്‍ഷം കൊണ്ട് ബിജെപി സര്‍ക്കാര്‍ ചെയ്തതായും അദ്ദേഹം അവകാശപ്പെട്ടു. രാജ്യത്തെ കൊള്ളയടിച്ചവരെ ജനങ്ങള്‍ തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണെന്നും മോദി പറഞ്ഞു.
കാര്‍ഷിക നിയമത്തിലെ പരിഷ്‌കരണം ഇടനാലക്കാരെയും ദല്ലാളുമാരെയും ബാധിക്കുന്നതു കൊണ്ടാണ് പ്രതിപക്ഷം എതിര്‍ക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. അനധികൃതമായി സ്വത്ത് സമ്പാദിക്കാന്‍ കഴിയാത്തതാണ് അവരുടെ പ്രതിഷേധത്തിന് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന്റെ വികസന ജൈത്ര യാത്ര തടയാനുള്ള ശ്രമമാണ് പ്രതിപക്ഷത്തിന്റേതെന്നും മോദി പറഞ്ഞു. എന്തു തന്നെയായാലും സര്‍ക്കാര്‍ ഇതില്‍ നിന്ന് പിന്മാറില്ലെന്നും നരേന്ദ്രമോദി വ്യക്തമാക്കി.
Content Highlight: PM Narendra Modi slams Opposition on Farm law Protest