ക്ലാസ് മുറികളില്‍ പഠനം ആരംഭിക്കാറായിട്ടില്ല; കാത്തിരിക്കേണ്ടി വരും: മുഖ്യമന്ത്രി

തിരുവനന്തപുരം: പൊതു വിദ്യാലയങ്ങളിലെ ഹൈടെക് സ്‌കൂള്‍, ഹൈടെക് ലാബ് പദ്ധതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. കൊവിഡ് വ്യാപന സാഹചര്യത്തില്‍ ക്ലാസ് മുറികളില്‍ ഇരുന്ന് പഠനം ആരംഭിക്കാറായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്ലാസ് റൂം പഠനത്തിന് പകരമല്ല ഓണ്‍ലൈന്‍ വിദ്യാഭ്യാസമെന്നും അതിന് നാം നിര്‍ബന്ധിതരായതാണെന്നും മുഖ്യമന്ത്രി ഉദ്ഘാടന ചടങ്ങില്‍ പറഞ്ഞു.

വിദ്യാലയങ്ങള്‍ ഹൈടെക്കാകുന്നത് ഭാവി തലമുറയ്ക്ക് ഗുണം ചെയ്യുമെന്ന് പറഞ്ഞ മുഖ്യമന്ത്രി, ഏറ്റവും അടുത്ത സമയം എപ്പോഴാണോ യാതൊരു വിധ കാലതാമസവും കൂടാതെ ക്ലാസ് മുറികളില്‍ പഠനം തുടങ്ങുമെന്നും കൂട്ടിച്ചേര്‍ത്തു.

പൊതു വിദ്യാലയങ്ങളെ കുറിച്ച് ജനങ്ങളില്‍ വലിയ മാറ്റം വന്നതായും സ്‌കൂളുകള്‍ക്കു മനോഹര കെട്ടിടങ്ങള്‍ നിര്‍മിക്കാനായതായും മുഖ്യമന്ത്രി ഉദ്ഘാടന ചടങ്ങില്‍ പറഞ്ഞു. ഗുണനിലവാരമുള്ള വിദ്യാഭ്യാസം എല്ലാവരിലും എത്തിക്കുകയെന്ന സര്‍ക്കാര്‍ ലക്ഷ്യം ഫലം കണ്ടതായും മുഖ്യമന്ത്രി പറഞ്ഞു.

Content Highlight: CM Pinarayi Vijayan inaugurates Hi Tech School and lab project