പതിനാറാമത്തെ പ്രസവത്തെ തുടർന്ന് 45കാരി മരണത്തിന് കീഴടങ്ങി. മധ്യപ്രദേശ് ദമോ സ്വദേശിയായ സുഖ്റാണി അഹിർവാർ ആണ് മരിച്ചത്. അമ്മ മരിച്ച് കുറച്ച് സമയങ്ങൾക്കുള്ളിൽ തന്നെ കുഞ്ഞും മരണപ്പെട്ടു. ശനിയാഴ്ചയാണ് ഇവർ തൻ്റെ പതിനാറാമത്തെ കുഞ്ഞിന് ജന്മം നൽകുന്നത്. പ്രസവത്തെ തുടർന്ന് അമ്മയുടേയും കുഞ്ഞിൻ്റേയും ആരോഗ്യനില വഷളായി. തുടർന്ന് ഇരുവരേയും സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
സാമൂഹിക പ്രവർത്തകയായ കല്ലോ ഭായി വിശ്വകർമയാണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്. ജില്ല മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫീസർ ഡോ. സംഗീത ത്രിവേദി മരണവാർത്ത സ്ഥിരീകരിച്ചു. സുഖ്റാണി അഹിർവാർ ജന്മം നൽകിയ പതിനഞ്ച് കുഞ്ഞുങ്ങളിൽ ഏഴ് പേർ നേരത്തേ മരിച്ചിരുന്നു.
content highlights: Madhya Pradesh: Woman dies after giving birth to 16th child, newborn dead too