ഹിന്ദു യുവതിയെ മുസ്ലീം കുടുംബത്തിലേക്ക് വിവാഹം കഴിപ്പിക്കുന്ന പരസ്യം; തനിഷ്ക സ്വർണം ബഹിഷ്കരിക്കണമെന്ന് ക്യാമ്പെയിൻ

Tanishq’s Beautiful New Video Ad On Interfaith Marriage Bashed Online, Touted as ‘Love Jihad’, Trolls Urge People to #BoycottTanishq

ലവ് ജിഹാദെന്ന് ആരോപിച്ച് തനിഷ്ക ജ്വല്ലറിയ്ക്കെതിരെ ബഹിഷ്കരണ ആഹ്വാനം. ഹിന്ദു യുവതിയെ മുസ്ലീം കുടുംബത്തിലേക്ക് വിവാഹം കഴിപ്പിക്കുന്ന രീതിയിൽ പരസ്യം ചെയ്ത തനിഷ്ക ജ്വല്ലറി ലവ് ജിഹാദിനെ പോത്സാഹിപ്പിക്കുവെന്ന് ആരോപിച്ചാണ് തീവ്ര ഹിന്ദു ഗ്രൂപ്പുകൾ ക്യാമ്പെയിൽ നടത്തുന്നത്. മുസ്ലീം യുവാവ് വിവാഹം കഴിച്ച യുവതി ഗർഭിണിയായപ്പോഴുള്ള ചടങ്ങുകളാണ് പരസ്യത്തിൽ കാണിക്കുന്നത്. 

ഹിന്ദു ആചാര പ്രകാരമുള്ള ചടങ്ങുകൾ ഭർത്യഗൃഹത്തിൽ നടത്തുകയും മുസ്ലിം വീടുകളില്‍ നടത്താറുള്ള ചടങ്ങുകളല്ലല്ലോയെന്ന് മരുമകള്‍ അമ്മായിയമ്മയോട് ചോദിക്കുമ്പോള്‍ ചടങ്ങുകള്‍ പാരമ്പര്യമല്ലെന്നും പെണ്‍കുട്ടി സന്തോഷവതിയായി ഇരിക്കുകയെന്നതാണ് എല്ലാ വീടുകളുടെയും പാരമ്പര്യമെന്നും അവര്‍ മറുപടി നല്‍കുന്നു. ദീപാവലിക്ക് മുന്നോടിയായി ഇറക്കിയ ഏകത്വം എന്ന പേരിട്ട ആഭരശേഖരത്തിൻ്റെ പരസ്യമാണിത്. ഹിന്ദു യുവതികൾ മുസ്ലിമിനെ വിവാഹം കഴിക്കാൻ പ്രോത്സാഹിപ്പിക്കുന്നതാണ് തനിഷ്കയുടെ പരസ്യമെന്നാണ് ട്വിറ്റർ ക്യാമ്പെയിനിൽ പറയുന്നത്. 

content highlights: Tanishq’s Beautiful New Video Ad On Interfaith Marriage Bashed Online, Touted as ‘Love Jihad’, Trolls Urge People to #BoycottTanishq