മലിനീകരണത്തെ നേരിടാൻ കാമ്പയിനുമായി അരവിന്ദ് കെജ്രിവാൾ; ട്രാഫിക് സിഗ്നലുകളിൽ വാഹനങ്ങൾ ഓഫാക്കാൻ ആഹ്വാനം

Kejriwal launches ‘Red Light On Gaadi Off’ campaign to cut down on air pollution

മലിനീകരണത്തെ നേരിടാൻ വ്യത്യസ്ത കാമ്പയിനുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. ട്രാഫിക് സിഗ്നലുകളിൽ കാത്തിരിക്കുമ്പോൾ വാഹനങ്ങളുടെ എഞ്ചിനുകൾ ഓഫ് ചെയ്യാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള കാമ്പയിനാണ് കെജ്രിവാൾ ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതുവഴി അന്തരീക്ഷ മലിനീകരണം കുറയ്ക്കാനാവുമെന്നാണ് ഡൽഹി സർക്കാരിൻ്റെ വിലയിരുത്തൽ. ‘റെഡ് ലൈറ്റ് ഓണ്‍ ഗാഡി ഓഫ്'(ചുവപ്പുകത്തുമ്പോള്‍ വാഹനം ഓഫാക്കുക) എന്നാണ് കാമ്പയിൻ്റെ പേര്. 

ഡൽഹിയിൽ ഒരു കോടി വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 10 ലക്ഷം പേർ കാമ്പയിനിൽ സഹകരിച്ചാൽ സൂക്ഷ്മ പൊടിപടലങ്ങൾ പുറത്തുവിടുന്നത് പ്രതിവർഷം 1.5 ടൺ കുറയ്ക്കാനും പിഎം 2.6 ബഹിർഗമനം പ്രതിവർഷം 0.4 ടൺ ആയി കുറയ്ക്കാനും കഴിയുമെന്ന് കെജ്രിവാൾ പറഞ്ഞു. ട്രാഫിക് സിഗ്നലിൽ ശരാശരി 15 മുതൽ 20 മിനിറ്റ് വരെ നിർത്തിയിടേണ്ടി വരാറുണ്ട്. കാത്തു കിടക്കുന്ന സമയത്ത് ഓടിക്കുന്ന സമയത്തിനേക്കാൾ ഇന്ധനം ചെലവാകും. ഈ സമയത്ത് നഷ്ടമാകുന്നത് 200മില്ലി ഇന്ധനമാണ്. കാമ്പയിൻ വഴി നിർത്തിയിടുന്നതിലൂടെ ഒരാൾക്ക് 7000 രൂപ പ്രതിവർഷം ലാഭിക്കാനാകുമെന്നും കെജ്രിവാൾ പറഞ്ഞു. 

content highlights: Kejriwal launches ‘Red Light On Gaadi Off’ campaign to cut down on air pollution