കൊവിഡ് പ്രതിരോധത്തിനായുള്ള രണ്ടാം വാക്സിന് അനുമതി നൽകി റഷ്യ

Russia Approves Second Coronavirus Vaccine after Preliminary Trials, Announces President Putin

കൊവിഡിനെതിരായ രണ്ടാം വാക്സിനും അനുമതി നൽകി റഷ്യ. റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ ആണ് പുതിയ വാക്സിന് അനുമതി നൽകിന്നതായി പ്രഖ്യാപിച്ചത്. രണ്ട് വാക്സിനുകളുടേയും ഉത്പാദനം വർധിപ്പിക്കണമെന്നും കൊവിഡ് പ്രതിരോധത്തിൽ വിദേശ രാജ്യങ്ങളുമായി സഹകരിക്കണമെന്നും പുടിൻ വ്യക്തമാക്കി. മനുഷ്യരിലെ ആദ്യഘട്ട പരീക്ഷണങ്ങൾ പൂർത്തിയാക്കിയതിനു ശേഷമാണ് വാക്സിന് അനുമതി നൽകിയതെന്നാണ് റഷ്യ അവകാശപെടുന്നത്.

വാക്സിനു പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞരെ പുടിൻ അഭിനന്ദിച്ചു. എപിവാക്‌കൊറോണ(EpiVacCorona) എന്ന പേരിലുള്ള വാക്സിൻ സൈബീരിയയിലെ വെക്ടർ ഇൻസ്റ്റിറ്റ്യൂട്ടാണ് വികസിപ്പിച്ചത്. ഇതിന്റെ ആദ്യഘട്ട പരീക്ഷണം 100 പേരിൽ കഴിഞ്ഞ മാസം പൂർത്തിയാക്കിയരുന്നു. നവംബർ, ഡിസംബർ മാസങ്ങളിലായി വൻ തോതിൽ പരീക്ഷണം ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. സൈബീരിയയിൽ നിന്നുള്ള 5000 പേരുൾപെടെ 3000 ആളുകളിലാവും വാക്സിൻ പരീക്ഷിക്കുന്നത്. എന്നാൽ റഷ്യ ആദ്യം അംഗീകരിച്ച വാക്സിൻ സ്പുടിനിക് 5 പൊതുജനങ്ങൾക്ക് ഇതുവരെ നൽകി തുടങ്ങിയിട്ടില്ല.

Content Highlights; Russia Approves Second Coronavirus Vaccine after Preliminary Trials, Announces President Putin