ന്യൂഡല്‍ഹി: 600 കോടി ഡോളര്‍ മൂല്യമുള്ള ഇന്ത്യയുടെ എയര്‍ കണ്ടീഷന്‍ വിപണി ആഭ്യന്തര നിര്‍മാണം ലക്ഷ്യം വെക്കുന്നതായി സൂചന. ഇതോടെ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള എയര്‍ കണ്ടീഷന്‍ ഇറക്കുമതിയും ഇന്ത്യ അവസാനിപ്പിച്ചു. ഇന്ത്യയുടെ നടപടി ഏറ്റവുമധികം ബാധിക്കുന്നത് ചൈനയെയാണ്. രാജ്യത്ത് തന്നെ ഉത്പാദനം തുടങ്ങുന്നതിനെ പ്രോത്സാഹിപ്പിക്കാനാണ് മറ്റ് രാജ്യങ്ങളുടെ ഉത്പന്നങ്ങള്‍ കുറച്ചതെന്ന് വാണിജ്യ, വ്യവസായ മന്ത്രി പീയുഷ് ഗോയല്‍ വ്യക്തമാക്കി.
രാജ്യത്തെ എസി ഉത്പാദന മേഖലയ്ക്ക് ഉണര്‍വ് കൊണ്ടുവരാനാണ് സര്‍ക്കാര്‍ ലക്ഷ്യം. ആഭ്യന്തര ഉത്പാദകരുടെ ആവശ്യത്തെ തുടര്‍ന്ന് ചൈന, മലേഷ്യ, വിയറ്റ്നാം എന്നിവിടങ്ങളില്‍നിന്നുള്ള കോളിന്‍ ക്ലോറൈഡിന്റെ ഇറക്കുമതിക്ക് അഞ്ചുവര്‍ഷത്തേയ്ക്ക് ആന്റി ഡംപിങ് ഡ്യൂട്ടി ശുപാര്‍ശ ചെയ്യാനും വാണിജ്യ മന്ത്രാലയത്തിന്റെ അന്വേഷണ വിഭാഗം ഡയറക്ടറേറ്റ് തീരുമാനിച്ചിട്ടുണ്ട്.
ആത്മ നിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായി ചന്ദനത്തിരി, ടയര്‍, ടിവി സെറ്റ് എന്നിവയുടെ ഇറക്കുമതി നേരത്തെ തന്നെ ഇന്ത്യ കുറച്ചിരുന്നു. ഇറക്കുമതിക്ക് നിരോധനമുള്ള പട്ടികയിലേക്കാണ് എസിയെ മാറ്റിയത്.
Content Highlight: India bans Air Conditioner import