രണ്ടിലക്കും ജോസിനും ഇനി അഗ്നിപരീക്ഷാകാലം

1964 ല്‍ പിറവിയെടുത്ത കേരള കോണ്‍ഗ്രസ് പലകുറി ചെറുതും വലുതുമായ കഷ്ണങ്ങളായി പലമുന്നണികളില്‍ ചേര്‍ന്ന് ജനത്തെ സേവിച്ചുകൊണ്ടിരുന്നു. വലതും ഇടതും ഇരിക്കാത്ത ഒരുവിഭാഗവും കേരള കോണ്‍ഗ്രസിലില്ല. എന്തിന് കെ എം മാണിപോലും 1980 ല്‍ 20 മാസക്കാലം ഇടത്പക്ഷത്തിനൊപ്പം നില്‍ക്കുകയും മന്ത്രിയാവുകയും ചെയ്തതാണ്.

മറ്റ് വഴികളില്ലാതെയാണ് ഇടത്പക്ഷത്തേക്ക് പോകാനുള്ള നീക്കങ്ങള് ജോസ് മോനും സംഘവും ആരംഭിച്ചത്. നേരത്തെ തന്നെ ജോസ് മോനെ വരവേല്ക്കാന് സിപിഎമ്മും ചുവന്നപരവതാനി വിരിച്ച് കാത്ത് നിന്നതോടെ കാര്യങ്ങളെല്ലാം വേഗത്തിലായി.

Content Highlight: Jose K Mani joined LDF