അമേരിക്കയുടെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും അയോഗ്യനായ വ്യക്തിയാണ് ജോ ബൈഡനെന്ന് ഡൊണാൾഡ് ട്രംപ്

US elections 2020: Biden is the 'worst candidate in the history of America', says President Trump

അമേരിക്കയുടെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും അയോഗ്യനായ വ്യക്തിയാണ് തന്റെ എതിർ സ്ഥാനാർത്ഥി ജെ ബൈഡനെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ആവേശഭരിതമായ തിരഞ്ഞെടുപ്പിൽ ഏറ്റവും അയോഗ്യനായ എതിർ സ്ഥാനാർത്ഥിയോടാണ് താൻ മത്സരിക്കുന്നതെന്നും ഇത്തരത്തിലൊരു വ്യക്തിയോട് പരാജയപെടുന്നതിനെ കുറിച്ച് തനിക്ക് ചിന്തിക്കാനാകില്ലെന്നും ട്രംപ് വ്യക്തമാക്കി.

വ്യാഴാഴ്ച നോർത്ത് കരോലിനയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടയിലായിരുന്നു ബൈഡനെതിരെ ട്രംപ് ആരോപണമുന്നയിച്ചത്. നവംബർ മൂന്നിന് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് തികച്ചും ലളിതമാണെന്നും ബൈഡൻ വിജയിച്ചാൽ അത് ചൈനയുടെ ജയവും താനാണ് വിജയിച്ചതെങ്കിൽ അത് അമേരിക്കയുടെ വിജയമായിരിക്കുമെന്നും ട്രംപ് പറഞ്ഞു. ബൈഡൻ യോഗ്യനായിരുന്നുവെങ്കിൽ താനിത്രയും സമ്മർദ്ധത്തിലാവേണ്ട ആവശ്യകത വരില്ലായിരുന്നുവെന്നും ട്രംപി കൂട്ടിച്ചേർത്തു.

ബൈഡൻ തികച്ചും അഴിമതിക്കാരനായ രാഷ്ട്രീയ പ്രവർത്തകനാണെന്നും കുറെ നാളുകളായി അത്തരത്തിലാണ് ബൈഡന്റെ പ്രവർത്തനമെന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണെന്നുമാണ് ട്രംപിന്റെ ആരോപണം. കൂടാതെ വിവേകമതികളായ ജനങ്ങളുള്ള മണ്ഡലങ്ങളിൽ താനാണിപ്പോൾ മുന്നിൽ നിൽക്കുന്നതെന്നും ട്രംപ് അവകാശപെട്ടു. ദേശീയ സുരക്ഷയെ മുൻനിർത്തിയുള്ള തിരഞ്ഞെടുപ്പാണിതെന്നും അമേരിക്ക കൊള്ളയടിക്കപ്പെടുന്നതിനിടെ ബൈഡൻ കൂടുതൽ സമ്പന്നനായി കൊണ്ടിരിക്കുകയാണെന്നും ട്രംപ് ആരോപിച്ചു.

Content Highlights; US elections 2020: Biden is the ‘worst candidate in the history of America’, says President Trump