ന്യൂഡല്‍ഹി: കഴിഞ്ഞ 30 വര്‍ഷമായി ഇന്ത്യയുമായി നിലനിന്നിരുന്ന ബന്ധം ഗാല്‍വന്‍ തര്‍ക്കത്തിലൂടെ ചൈന ഇല്ലാതാക്കിയതായി ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. അതിര്‍ത്തിയില്‍ വലിയ തോതിലുള്ള ചൈനീസ് സേനാ സാന്നിധ്യം ഇന്ത്യയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്നതായും ജയശങ്കര്‍ വ്യക്തമാക്കി. ഏഷ്യാ സൊസൈറ്റി നടത്തിയ വെര്‍ച്വല്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇരു രാജ്യങ്ങളും തമ്മില്‍ അതിര്‍ത്തിയിലുണ്ടായ പ്രശ്നങ്ങള്‍ പൊതു രാഷ്ട്രീയലത്തില് പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചതായി വിദേശകാര്യമന്ത്രി വ്യക്തമാക്കി. ഇന്ത്യയുമായി ചൈന ഒപ്പിട്ട കരാറുകള്‍ ചൈന തെറ്റിച്ചതായും വിദേശകാര്യമന്ത്രി ചൂണ്ടികാട്ടി. അതിര്‍ത്തിയില്‍ വന്‍ തോതില്‍ ചൈനീസ് സൈനികരെ വിന്യസിച്ചതും അതിര്‍ത്തി ലംഘനമാണെന്ന് മന്ത്രി വിശദീകരിച്ചു.
അതിര്‍ത്തി സംഘര്‍ഷങ്ങള്‍ പരിഹരിക്കാനുള്ള നീക്കങ്ങള്‍ അതീവ രഹസ്യമായാണ് രാജ്യം നടത്തുന്നതെന്ന് ജയശങ്കര്‍ നേരത്തെ പറഞ്ഞിരുന്നു. കഴിഞ്ഞ 30 വര്‍ഷമായി ചൈനയുമായി നിലനിന്നിരുന്ന ബന്ധമാണ് ഗാല്‍വന്‍ പ്രകോപനത്തോടെ ഇല്ലാതാക്കിയതെന്നും വിദേശകാര്യ മന്ത്രി ചൂണ്ടികാട്ടി.
Content Highlight: China Relations “Profoundly Disturbed” After Border Clashes: S Jaishankar