മോദി പ്രചാരണത്തിന് ഇറങ്ങുന്നത് നിതീഷ് കുമാറിൻ്റെ സമ്മർദ്ദം മൂലം; ചിരാഗ് പസ്വാൻ

PM Modi under pressure from Nitish Kumar: Chirag Paswan continues to support BJP despite backlash

ബിഹാർ തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി സംസ്ഥാനത്ത് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ 12ഓളം റാലികൾ നടത്താനുള്ള നരേന്ദ്ര മോദിയുടെ തീരുമാനത്തിന് പിന്നിൽ മുഖ്യമന്ത്രി നിതീഷ് കുമാറിൻ്റെ സമ്മർദ്ദമാണെന്ന് എൽ.ജെ.പി നേതാവ് ചിരാഗ് പസ്വാൻ. പ്രധാനമന്ത്രി നരേന്ദ്ര മോദി നിതീഷ് കുമാറിനൊപ്പം 12 റാലികൾ നടത്തുന്നുണ്ട്. മോദിയുടെ മേൽ നിതീഷ് കുമാർ അത്രയേറെ സമ്മർദ്ദം ചെലുത്തിയതുകൊണ്ടാണിത്. ഇനി അഥവാ ബിഹാറിൽ നിതീഷ് കുമാർ മുഖ്യമന്ത്രി ആവുകയാണെങ്കിൽ പിന്നെ ഞാൻ എൻ.ഡി.എയിലേക്ക് തിരിച്ചുപോകില്ല. ഞാൻ  പ്രതിപക്ഷത്ത് തന്നെ ഉണ്ടാവും. ചിരാഗ് പറഞ്ഞു. എന്നാൽ അങ്ങനെ സംഭവിക്കാൻ പോകുന്നില്ലെന്നും എൽ.ജെ.പി-ബി.ജെ.പി സഖ്യസർക്കാർ രൂപികരിക്കുമെന്നും ചിരാഗ് പറഞ്ഞു. 

നവംബർ 10ന് ശേഷം ബിഹാറിൽ ബി.ജെ.പി-എൽ.ജെ.പി സഖ്യം രൂപികരിക്കും. 15 വർഷമായി ബിഹാർ ഭരിക്കുന്ന നിതീഷ് കുമാറിനേയും ജെ.ഡി.യുവിനെയും ബിജെപി പിരിച്ചുവിടുമെന്നതിൽ തനിക്ക് സംശയമില്ലെന്നും ചിരാഗ് പറഞ്ഞു. ബിഹാറിൽ മൂന്ന് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. ഒക്ടോബർ 28, നവംബർ 3,7 തിയതികളിലായിട്ടാണ് തെരഞ്ഞെടുപ്പ്. നവംബർ 10ന് വോട്ടെണ്ണൽ നടക്കും. 

content highlights: PM Modi under pressure from Nitish Kumar: Chirag Paswan continues to support BJP despite backlash