മാസ്ക് ധരിക്കൂ, കൈകൾ കഴുകൂ, ട്രംപിനെ വോട്ട് ചെയ്ത് പുറത്താക്കൂ; മൂർച്ഛയേറിയ ട്വീറ്റുമായി ജോ ബൈഡൻ

Wear A Mask. Wash Your Hands. Vote Out Donald Trump- Joe Biden

കൊവിഡ് വ്യാപനവുമായി ബന്ധപെട്ട് ട്രംപ് കേന്ദ്രങ്ങളിൽ നിന്നും വിവാദ പ്രസ്താവനകൾ തുടരുന്നതിനിടെ മൂർച്ഛയേറിയ ട്വീറ്റുമായി ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർത്ഥി ജോ ബൈഡൻ രംഗത്ത്. മാസ്ക് ധരിക്കൂ, കൈകൾ കഴുകൂ, ട്രംപിനെ വോട്ടു ചെയ്ത് പുറത്താക്കൂ എന്നാണ് ജോ ബൈഡൻ ട്വീറ്റ് ചെയ്തത്.

ട്രംപിന് നേരെ കൊവിഡ് തന്നെയാണ് ബൈഡൻ റാലികളിൽ ആയുധമായി ഉപയോഗിക്കുന്നത്. കോവിഡ് മായ പോലെ അപ്രത്യക്ഷമാകുമെന്നായിരുന്നു ട്രംപിന്റെ പ്രസ്താവനയെന്നും എന്നാൽ ഇപ്പോഴും വൈറസ് രാജ്യത്തെ ജനങ്ങളുടെ ജീവൻ അപഹരിക്കുകയാണെന്നും ബൈഡൻ കുറ്റപെടുത്തി.

നേരത്തെ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും മോശം സ്ഥാനാർത്ഥിയാണ് ഡെമോക്രാറ്റിക്‌ സ്ഥാനാർത്ഥി ജോ ബൈഡനെന്ന് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. ഇത്രയും മോശം സ്ഥാനാർത്ഥിയോട് പരാജയപെടുകയാണെങ്കിൽ താൻ രാജ്യം വിടുമെന്നും ബൈഡനെ പരിഹസിച്ചു കൊണ്ട് ട്രംപ് പറഞ്ഞിരുന്നു.

Content Highlights; Wear A Mask. Wash Your Hands. Vote Out Donald Trump- Joe Biden