ഒരു സന്ദേശം അറിയിക്കാനുണ്ട്; പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ ഇന്ന് അഭിസംബോധന ചെയ്യും

PM Modi Speech Today Live Updates: Prime Minister to address the nation at 6 pm today

പ്രാധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ ഇന്ന് അഭിസംബോധന ചെയ്യും. ഇന്ന് വെെകിട്ട് ആറ് മണിക്ക് രാജ്യത്തെ പൗരന്‍മാരെ അഭിസംബോധന ചെയ്ത് സംസാരിക്കുമെന്ന് പ്രധാനമന്ത്രി തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ഒരു സന്ദേശം പങ്കുവെയ്ക്കാനുണ്ടെന്ന് പറഞ്ഞ മോദി എന്താണ് പറയാൻ പോകുന്നതെന്ന യാതൊരു സൂചനയും നൽകുന്നില്ല. അതേസമയം വലിയൊരു ഇടവേളയ്ക്ക് ശേഷം രാജ്യത്തെ കൊവിഡ് ബാധ വലിയ തോതിൽ കുറയുന്ന സാഹചര്യത്തിൽ ഈ വിഷയത്തിലായിരിക്കും പ്രധാനമന്ത്രി പ്രതികരിക്കുക എന്നും റിപ്പോർട്ട് ഉണ്ട്. 

കഴിഞ്ഞ മൂന്ന്‌ മാസത്തിനിടെ രാജ്യത്തെ ഏറ്റവും കുറവ് കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട ദിവസം കൂടിയാണിന്ന്. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 46,790 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ രാജ്യത്ത് സ്ഥിരീകരിച്ച കേസുകൾ 76 ലക്ഷത്തിനടുത്തെത്തി. 1,15,197 പേരാണ് ഇതുവരെ രോഗം ബാധിച്ച് ഇന്ത്യയിൽ മരിച്ചത്. അതേസമയം മതിയായ സുരക്ഷാ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ ഒരു മാസം കൊണ്ട് 26 ലക്ഷം കൊവിഡ് കേസുകൾ വരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യാൻ സാധ്യതയുണ്ടെന്ന വിദഗ്ധ സമിതിയുടെ റിപ്പോർട്ടും വന്നിരുന്നു. ഇതെല്ലാം കണക്കിലെടുത്ത് കൊവിഡ് സാഹചര്യം സംബന്ധിച്ചായിരിക്കും പ്രധാനമന്ത്രിയുടെ സന്ദേശം എന്നാണ് വിലയിരുത്തൽ. 

content highlights: PM Modi Speech Today Live Updates: Prime Minister to address the nation at 6 pm today