ഇൻ്റർനെറ്റ് സെർച്ചിലേയും ഓൺലെെൻ പരസ്യങ്ങളിലേയും കുത്തക നിലനിർത്താനായി കോംപിറ്റീഷൻ നിയമം ലംഘിച്ചെന്ന് ആരോപിച്ച് ഗൂഗിളിനെതിരെ കേസെടുത്തു. യു.എസ് ഗവൺമെൻ്റിൻ്റെ ജസ്റ്റിസ് ഡിപാർട്ട്മെൻ്റാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. ഒരോ വർഷവും തങ്ങളുടെ സെർച്ച് എഞ്ചിൻ ബൌസറുകളിൽ ഡിഫോൾട്ട് ഓപ്ഷൻ ആയി നിലനിർത്തുന്നതിനായി ബില്യൺ ഡോളറാണ് ഗൂഗിൾ ചെലവാക്കുന്നെന്ന് പരാതിയിൽ പറയുന്നു. ഇത്തരം ഡീലുകൾ ഇൻ്റർനെറ്റ് ഗേറ്റ് കീപ്പർ എന്ന സ്ഥാനം ഗൂഗിളിന് നൽകിയിരിക്കുന്ന നിലയിലാണ് ഉണ്ടാക്കിയിരിക്കുന്നത്. അമേരിക്കയിലെ 80 ശതമാനം സെർച്ചുകളും ഉണ്ടാക്കിയിരിക്കുന്നത് ഗൂഗിളിലാണ്. ഉപയോക്താക്കളുടെ അവസരങ്ങൾ കുറച്ചും സെർച്ച് ക്വാളിറ്റി ഇല്ലാതാക്കിയും സ്വകാര്യതയും ഡാറ്റാ സംരക്ഷണവും ഇല്ലാതാക്കിയുമാണ് ഗൂഗിളിൻ്റെ ഡീലുകളെന്ന് യുഎസ് ഗവൺമെൻ്റ് ആരോപിക്കുന്നു.
ഗൂഗിളിനെതിരെ 11 സംസ്ഥാനങ്ങളാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. ഒരു വർഷത്തിലധികം നീണ്ട അന്വേഷണത്തിന് ഒടുവിലാണ് യുഎസ് ഗവൺമെൻ്റിൻ്റെ നടപടി. അതേസമയം മത്സരാധിഷ്ടിതമായ രീതിയിലാണ് തങ്ങൾ പ്രവർത്തിക്കുന്നതെന്നും കസ്റ്റമേഴ്സിനാണ് പ്രാധാന്യം നൽകുന്നതെന്നും ഗൂഗിൽ പ്രതികരിച്ചു. ആരും നിർബന്ധിച്ചിട്ടല്ല ആളുകൾ ഗൂഗിൾ ഉപയോഗിക്കുന്നതെന്നും ഗൂഗിളിന് ബദലായി മറ്റൊന്ന് കണ്ടെത്താൻ കഴിയാത്തതുകൊണ്ടാണെന്നും ഗൂഗിൽ പറയുന്നു. യൂറോപ്യൻ യൂണിയനും ഗൂഗിളിനെതിരെ നിയമനടപടികളിലാണ്.
content highlights: Google hit by landmark competition lawsuit in the US over search