പ്രദേശിക വിഷയങ്ങളിൽ രാഹുൽ അഭിപ്രായം പറയേണ്ട; അതിന് ഞങ്ങൾ ഇവിടെയുണ്ട്; രമേശ് ചെന്നിത്തല

Rahul Gandhi does not need to express an opinion on local issues says Ramesh chennithala

കേരളത്തിൻ്റെ പ്രദേശിക വിഷയങ്ങളിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അഭിപ്രായം പറയേണ്ടതില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ രാഹുൽ ഗാന്ധി അഭിനന്ദിച്ചില്ലെ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ചെന്നിത്തല. അത്തരം കാര്യങ്ങൾ പറയാൻ ഞങ്ങളൊക്കെ ഇവിടെയുണ്ടല്ലൊ എന്നും ചെന്നിത്തല പറഞ്ഞു. കേന്ദ്ര സംസ്ഥാന സർക്കാരുകൾ പരസ്പരം പഴിചാരുകയാണെന്നാണ് രാഹുൽ പറഞ്ഞതെന്നും ചെന്നിത്തല വിശദീകരിച്ചു.

രാഹുൽ ഗാന്ധിയെ പോലൊരു നേതാവ് ഇവിടെ വന്നിട്ട് പ്രാദേശിക വിഷയങ്ങളിലൊക്കെ ഇടപെട്ട് സംസാരിക്കുന്നത് ശരിയല്ലെന്നുള്ള അഭിപ്രായമാണ് എനിക്കുള്ളത്. അദ്ദേഹം അത് അങ്ങനെ പറഞ്ഞാൽ മതി. ഞങ്ങൾ ഒക്കെ ഇവിടുണ്ടല്ലോ കാര്യങ്ങൾ പറയാൻ. അദ്ദേഹം പറയുമ്പോൾ അദ്ദേഹം ആ നിലയിൽ നിന്നുകൊണ്ട് പറഞ്ഞാൽ മതി. അതാണ് ഞങ്ങളുടേയും അഭിപ്രായം. ഈ ബ്ലെയിം ഗെയിം നടത്തരുത് എന്ന് രാഹുൽ ഗാന്ധി പറഞ്ഞതിൽ എല്ലാം ഉണ്ട്- എന്നായിരുന്നു ചെന്നിത്തലയുടെ വാക്കുകൾ. 

content highlights: Rahul Gandhi does not need to express an opinion on local issues says Ramesh chennithala