സ്വവർഗ ബന്ധത്തിന് നിയമ പരിരക്ഷ വേണമെന്ന മാർപ്പാപ്പയുടെ നിലപാടിനെ സ്വാഗതം ചെയ്ത് ഐക്യരാഷ്ട്ര സഭ. എൽ.ജി.ബി.ടി സമൂഹത്തോടുള്ള വിവേചനം ഇല്ലാതാക്കാൻ ഈ നിലപാട് സഹായിക്കുമെന്നും യു.എൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസ് പറഞ്ഞു. ‘വിവേചനത്തിനെതിരായ മൗലിക അവകാശങ്ങളുടെ വ്യക്തമായ മാതൃകയാണിത്. എൽ.ജി.ബി.ടി സമൂഹത്തോടുള്ള വിവേചനം ഒഴിവാക്കാൻ പോപിൻ്റെ പ്രഖ്യാപനം വളരെയധികം സഹായിക്കും. സ്വാഗതാർഹമായ നിലപാടാണ്ട്’. ആൻ്റോണിയോ ഗുട്ടെറസ് പറഞ്ഞു
സ്വവർഗ ബന്ധങ്ങളെ നിയമപരമായി അംഗീകരിക്കണമെന്നാണ് ഫ്രാൻസിസ് മാർപ്പാപ്പ പ്രഖ്യാപിച്ചത്. സ്വവർഗ പ്രണയിനികൾക്കും കുടുംബ ബന്ധത്തിന് അവകാശമുണ്ടെന്ന് പോപ് വ്യക്തമാക്കിയിരുന്നു. ലോകത്തെ വിവിധ ഇടങ്ങളിലുള്ള എൽ.ജി.ബി.ടി കൂട്ടായ്മകളും പൌരാവകാശ സംഘടനകളും മാർപാപ്പയുടെ നിലപാടിനെ പ്രശംസിച്ച് രംഗത്തെത്തി. ട്രാൻസ്ജെൻഡർ വ്യക്തികളുടെ വിഷയത്തിൽ ആദ്യമായാണ് മാർപാപ്പ പരസ്യ നിലപാട് സ്വീകരിച്ചത്. ട്രാൻസ്ജെൻഡർ വ്യക്തികളും ദെെവത്തിൻ്റെ പുത്രന്മാരാണെന്നും അവർക്കനുകൂലമായ നിയമം കൊണ്ടുവരികയാണ് വേണ്ടതെന്നും മാർപാപ്പ പറഞ്ഞു. സ്വവർഗ ബന്ധങ്ങൾ അധാർമികമെന്ന സഭയുടെ ഇതുവരെയുള്ള നിലപാട് ആണ് ഫ്രാൻസിന് മാർപാപ്പ തിരുത്തിയത്.
content highlights: UN Chief Praises Pope Francis’ Support for Same-Sex Civil Unions