രാജ്യം മുഴുവന്‍ കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കണം, വാക്‌സിന്‍ എല്ലാവര്‍ക്കും അവകാശപ്പെട്ടത്: കെജ്രിവാള്‍

ന്യൂഡല്‍ഹി: ബിജെപിയുടെ സൗജന്യ കൊവിഡ് വാക്‌സിന്‍ പ്രചാരണ തന്ത്രത്തിനെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. സൗജന്യ കൊവിഡ് വാക്‌സിന്‍ ബിഹാറിന് മാത്രമല്ല, രാജ്യത്തിന് മുഴുവന്‍ അവകാശപ്പെട്ടതാണെന്നായിരുന്നു കെജ്‌രിവാളിന്റെ പ്രസ്താവന. ഡല്‍ഹി ശാസ്ത്രി പാര്‍ക്കില്‍ പുതിയ ഫ്‌ലൈഓവര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

രാജ്യം മുഴുവന്‍ കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കണമെന്നും എല്ലാ ഇന്ത്യക്കാര്‍ക്കും അതിന് അവകാശമുണ്ടെന്നും കെജ്‌രിവാള്‍ വ്യക്തമാക്കി. ബിജെപിയുടെ വിവാദ പ്രസ്താവനയില്‍ രണ്ടാം തവണയാണ് അരവിന്ദ് കെജ്‌രിവാള്‍ പ്രതികരിക്കുന്നത്.

ബിഹാറില്‍ ധനമന്ത്രി നിര്‍മല സിതാരാമന്‍ പ്രകടന പത്രിക അവതരിപ്പിക്കുന്നതിനിടെയാണ് ബിജെപി അധികാരത്തില്‍ വന്നാല്‍ ബിഹാറിലെ എല്ലാവര്‍ക്കും സൗജന്യ കൊവിഡ് വാക്‌സിന്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചത്. പിന്നാലെ നിരവധി പേരാണ് ബിഹാറിന് മാത്രമല്ല, രാജ്യത്തിന് മുഴുവന്‍ സൗജന്യ കൊവിഡ് വാക്‌സിന് അവകാശമുണ്ടെന്ന് വിമര്‍ശിച്ച് രംഗത്ത് വന്നത്.

Content Highlight: Arvind Kejriwal says All Indians Have Right To Free Covid Vaccine