സെെനിക ക്യാന്റീനുകളിൽ വിദേശ ഉത്പന്നങ്ങൾ നിരോധിക്കാൻ കേന്ദ്ര നീക്കം; വിദേശ മദ്യവും ഉൾപ്പെടും

India Bans Imported Goods At Army Canteens, List May Include Liquor: Report

സെെനിക ക്യാൻ്റീനുകളിലേക്ക് വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾ വാങ്ങുന്നത് നിർത്താൻ കേന്ദ്ര സർക്കാരിൻ്റെ നിർദ്ദേശം. രാജ്യത്തെ 4000 സെെനിക ക്യാൻ്റീനുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഒക്ടോബർ 19ന് പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിലാണ് വിദേശത്ത് നിന്ന് നേരിട്ട് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾ ശേഖരിക്കുന്നത് നിർത്തണമെന്ന് പറയുന്നത്. ആഭ്യന്തര ഉത്പന്നങ്ങൾ പ്രോത്സാഹിപ്പിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തെ പിന്തുണയ്ക്കുകയാണ് ലക്ഷ്യമെന്നും ഇതുമായി ബന്ധപ്പെട്ട് കര, വ്യോമ, നാവിക സേനകളുമായി വിഷയം ചർച്ച ചെയ്തിട്ടുണ്ടെന്നും ഉത്തരവിൽ പറയുന്നു.

വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന ഏതെല്ലാം ഉത്പന്നങ്ങൾ നിരോധിക്കുമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നില്ല. ഇറക്കുമതി ചെയ്യുന്ന മദ്യ ഉത്പന്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്താൻ സാധ്യത ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. സെെനിക ക്യാൻ്റീനുകളിൽ വിറ്റഴിക്കുന്ന 6 മുതൽ 7 ശതമാനം ഉത്പന്നങ്ങൾ വിദേശ നിർമിതമാണ്. ക്യാൻ്റീനുകൾ വഴി ഏകദേശം 2 ബില്യൺ രൂപയുടെ ഉത്പന്നങ്ങൾ വിറ്റഴിക്കുന്നുണ്ട്. വിഷയത്തോട് പ്രതിരോധ മന്ത്രാലയം ഇതുവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. വിദേശ നിക്ഷേപങ്ങൾ കൂട്ടാൻ ശ്രമിക്കുന്ന സർക്കാർ എന്തിനാണ് ഇത്തരത്തിലൊരു നീക്കം നടത്തുന്നതെന്ന ചോദ്യവും ഉയരുന്നുണ്ട്. 

content highlights: India Bans Imported Goods At Army Canteens, List May Include Liquor: Report