ഓൺലെെൻ ക്ലാസിൽ അധ്യാപകൻ്റെ ചോദ്യത്തിന് മറുപടി നൽകിയില്ല; 12 വയസുകാരിയെ പെൻസിലുപയോഗിച്ച് കുത്തിപരിക്കേൽപ്പിച്ച് അമ്മ

Woman booked for stabbing daughter with a pencil for not paying attention in online class

ഓൺലെെൻ ക്ലാസിൽ അധ്യാപകൻ്റെ ചോദ്യത്തിന് മറുപടി നൽകാത്തതിനെ തുടർന്ന് 12 വയസുകാരിയായ മകളെ അമ്മ പെൻസിൽ ഉപയോഗിച്ച് കുത്തിപരിക്കേൽപ്പിച്ചു. മുംബെെയിലാണ് സംഭവം. പെൻസിൽ ഉപയോഗിച്ച് കുട്ടിയുടെ ശരീരത്തിൽ നിരവധി തവണ കുത്തിയെന്നാണ് റിപ്പോർട്ട്. 

ഓൺലെെൻ ക്ലാസിനിടെ അധ്യാപകൻ ചോദിച്ച ചോദ്യങ്ങൾക്ക് കുട്ടിക്ക് മറുപടി നൽകാൻ കഴിഞ്ഞില്ല. ഇത് ശ്രദ്ധയിൽപ്പെട്ട അമ്മ കൂർത്ത മുനയുള്ള പെൻസിൽ ഉപയോഗിച്ച് കുട്ടിയുടെ മുതുകിൽ ആഞ്ഞ് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.

സംഭവം കണ്ടുനിന്ന ഇളയ സഹോദരി ചെെൽഡ് ലെെൻ പ്രവർത്തകരെ വിവരം അറിയിക്കുകയും തുടർന്ന് പൊലീസ് സ്ഥലത്തെത്തുകയുമായിരുന്നു. തുടർന്ന് അവശനിലയിലായ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ അമ്മയ്ക്കെതിരെ മുംബെെ സാൻ്റാക്രൂസ് പൊലീസ് കേസെടുത്തു. 

content highlights: Woman booked for stabbing daughter with a pencil for not paying attention in online class