ഓൺലൈൻ ക്ലാസിന് അധിക ഫീസ് ഈടാക്കാനുള്ള സ്കൂളിൻ്റെ തീരുമാനം സ്റ്റേ ചെയ്ത് ഹൈക്കോടതി

high court put on stay for additioanl fee for online classes

ഓൺലൈൻ ക്ലാസ്സുകൾക്ക് അധിക ഫീസ് ഈടാക്കാനുള്ള സ്കൂളിൻ്റെ തിരുമാനം സ്റ്റേ ചെയ്ത് ഹൈക്കോടതി. കൊല്ലം കരുനാഗപ്പള്ളിയിലെ ശ്രിബുദ്ദ സെൻട്രൽ സ്കൂളാണ് കുട്ടികളിൽ നിന്നും വാർഷിക ഫീസിനോടൊപ്പം ഓൺലൈൻ ക്ലാസിന് കൂടി ഫീസ് നൽകണമെന്നാവശ്യപെട്ടത്. ഇതിനെതിരെ രക്ഷിതാക്കൾ സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്.

വിദ്യാഭ്യാസ അവകാശ നിയമം നിലവിലുള്ള രാജ്യത്ത് വിദ്യാഭ്യാസം ഭരണഘടനാപരമായ അവകാശമാണെന്നും, കോവിഡ് കാലത്ത് രാജ്യത്തെ പല സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ഇക്കാര്യത്തിൽ മാർഗ നിർദേശങ്ങൾ പുറപെടുവിച്ചിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി. വിഷയത്തിലെ പൊതുതാൽപര്യം മുൻനിർത്തി ഹർജി ചീഫ് ജസ്റ്റിസിൻ്റെ പരിഗണനക്ക് വിട്ട സിംഗിൾ ബഞ്ച് ഹർജിക്കാരിൽ നിന്നും ഓൺലൈൻ ക്ലാസുകൾക്ക് അധിക ഫീസ് ഈടാക്കുന്നത് സ്റ്റേ ചെയ്തു.

അതേസമയം ഓൺലൈൻ ക്സാസ്സിൽ പങ്കെടുക്കാൻ കഴിയാതെ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവം ഹൃദയഭേദകമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഓൺലൈൻ ക്ലാസുകൾക്ക് അധിക ഫീസ് ഈടാക്കുന്നത് ചോദ്യം ചെയ്തുള്ള ഹർജി പരിഗണിക്കയാണ് ജസ്റ്റിസ് സി.എസ് ഡയസിൻ്റെ പരമാർശം.

Content Highlights; high court put on stay for additioanl fee for online classes