മുന്നാക്ക സംവരണത്തിന് മുൻകാല പ്രാബല്യം വേണമെന്ന് എൻഎസ്എസ്

NSS against government's upper caste reservation

മുന്നാക്ക സംവരണത്തിന് മുൻകാല പ്രാബല്യം ആവശ്യപ്പെട്ട് നായർ സർവീസ് സൊസെെറ്റി. ഈ വർഷം ജനുവരി മുതൽ പ്രാബല്യം അനുവദിക്കണമെന്ന് എൻഎസ്എസ് ആവശ്യപ്പെട്ടു.

നിലവിലെ വ്യവസ്ഥകൾ തുല്യനീതിക്ക് നിരക്കാത്തതാണ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കായി നീക്കിവെച്ച ഒഴിവുകളിൽ അനുയോജ്യമായ ഉദ്യോഗാർഥികളെ ലഭിക്കാതെ വന്നാൽ അത്തരം ഒഴിവുകൾ അതേ സമുദായത്തിൽ നിന്നുതന്നെ നികത്തപ്പെടണമെന്നും എൻഎസ്എസ് സെക്രട്ടറി ജി. സുകുമാരൻ നായർ വാർത്താ കുറിപ്പിലൂടെ വ്യക്തമാക്കി. സംവരണേതര വിഭാഗത്തിൽ പെട്ടവരുടെ നിയമനടേൺ പുതുക്കി നിശ്ചയിക്കണമെന്നും എൻഎസ്എസ് ആവശ്യപ്പെട്ടു.

പുതിയ സർക്കാർ ഉത്തരവ് ജാതി സംവരണത്തിന് എതിരാണെന്ന് ചൂണ്ടിക്കാട്ടി എസ്എൻഡിപിയും മുസ്ലീം ലീഗും രംഗത്തുവന്നതിന് പിന്നാലെയാണ് ഉത്തരവിലെ അപാകതകൾ ചൂണ്ടിക്കാണിച്ച് എൻഎസ്എസും രംഗത്തെത്തിയത്.  

content highlights: NSS against government’s upper caste reservation