സുരേഷ് ഗോപിയുടെ 250ാം ചിത്രത്തിൻ്റെ പേര് മലയാള സിനിമയിലെ 100 താരങ്ങൾ ചേർന്ന് പ്രഖ്യാപിക്കും. കടുവാക്കുന്നേൽ കുറുവച്ചൻ വിവാദത്തിലെ കോടതി വിധി പൃഥ്വിരാജ്-ഷാജി കെെലാസ് ചിത്രം കടുവയ്ക്ക് അനുകൂലമായി വന്നതിന് പിന്നാലെയാണ് ടോമിച്ചൻ മുളകുപാടത്തിൻ്റെ ചിത്രത്തിൻ്റെ ടെെറ്റിൽ നൂറ് താരങ്ങൾ ചേർന്ന് പ്രഖ്യാപിക്കുന്നത്. പൃഥിരാജ് ഒഴികെ മോഹൻലാലും മമ്മൂട്ടിയും ഉൾപ്പെടെയുള്ള 100 താരങ്ങൾ ചേർന്നാണ് മാത്യൂ തോമസ് സംവിധാനം ചെയ്യുന്ന സിനിമയുടെ ടെെറ്റിൽ പ്രഖ്യാപിക്കുന്നത്.
ഈ വർഷം മേയിലാണ് ടോമിച്ചൻ മുളകുപാടം സുരേഷ് ഗോപിയെ നായകനാക്കി എസ്.ജി 250 എന്ന പേരിൽ സിനിമ പ്രഖ്യാപിച്ചത്. ഡിസംബറിൽ സിനിമയുടെ ചില ഭാഗങ്ങൾ ചിത്രീകരിച്ചിരുന്നു. കടുവാക്കുന്നേൽ കുറുവച്ചൻ എന്ന പേരിലും സുരേഷ് ഗോപിയുടെ ചിത്രത്തിൻ്റെ തിരക്കഥയിലും തങ്ങളുടെ സിനിമയുമായി സാമ്യമുണ്ടെന്ന് ആരോപിച്ച് കടുവ എന്ന സിനിമയുടെ രചയിതാവ് ജിനു എബ്രഹാം കോടതിയെ സമീപിച്ചിരുന്നു. കോടതി വിധി പൃഥിരാജ് ഷാജി കെെലാസ് ചിത്രത്തിന് അനുകൂലമായിരുന്നു. പൃഥിരാജിൻ്റെ കടുവ ഡിസംബറിൽ ചിത്രീകരണം തുടങ്ങാനിരിക്കെയാണ് സുരേഷ് ഗോപിയുടെ ചിത്രത്തിൻ്റെ പേര് പ്രഖ്യാപിക്കാൻ പോകുന്നത്. സിഐഎ, അണ്ടർവേൾഡ് എന്നീ സിനിമകളുടെ രചന നിർവഹിച്ച ഷിബിൻ ഫ്രാൻസിസ് ആണ് സുരേഷ് ഗോപിയുടെ 250ാം സിനിമയുടെ തിരക്കഥ ഒരുക്കുന്നത്.
content highlights: Suresh Gopi’s 250th movie title will be released by 100 celebrities in Malayala cinema