ബിഹാറിൽ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കവെ പാർട്ടി ചിഹ്നം പതിച്ച മാസ്ക് ധരിച്ച് ബിജെപി മുതർന്ന നേതാവും മന്ത്രിയുമായ പ്രേം കുമാർ വോട്ട് ചെയ്യാനെത്തി. സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പ്രകാരം പോളിങ് ബൂത്തിന് 100 മീറ്റർ അകത്ത് പാർട്ടി ചിഹ്നമോ പതാകയോ ഉപയോഗിക്കാൻ പാടില്ല.
എന്നാൽ ഈ ചട്ടം മറികടന്നുകൊണ്ടാണ് ബിജെപിയുടെ ചിഹ്നം പതിച്ച മാസ്ക് ധരിച്ച് മന്ത്രി പോളിങ് ബൂത്തിനകത്ത് പ്രവേശിച്ചത്. തുടർന്ന് മാതൃക പെരുമാറ്റച്ചട്ടം ലംഘിച്ചതിന് പ്രേം കുമാറിനെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഗയ ഡി.എമ്മിനോട് ആവശ്യപ്പെട്ടു
ഗയയിൽ നിന്നും രണ്ടാം തവണയാണ് ഇദ്ദേഹം മത്സരിക്കുന്നത്. കോൺഗ്രസിൻ്റെ അഖൗരി ഓങ്കർ നാഥിനെതിരെയാണ് മത്സരിക്കുന്നത്. 2015ൽ ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിൻ്റെ പ്രിയ രഞ്ജനെതിരെ മത്സരിച്ചായിരുന്നു പ്രേം കുമാർ വിജയിച്ചത്. നിലവിൽ എൻഡിഎ സർക്കാരിലെ കാർഷിക-മൃഗസംരക്ഷണ വകുപ്പ് മന്ത്രിയാണ് ഇദ്ദേഹം.
content highlights: As Bihar Votes, BJP Minister Prem Kumar Wears Party Mask To Polling Booth; EC Orders FIR