ശബരിമലയിൽ പ്രതിദിനം പതിനായിരം തീർത്ഥാടകരെ അനുവദിക്കണമെന്ന ദേവസ്വം ബോർഡിന്റെ ആവശ്യം തള്ളി; ആയിരം പേർക്ക് മാത്രം അനുമതി

only 1000 pilgrims will be permitted to sabarimala

ശബരിമലയിൽ പ്രതിദിനം പതിനായിരം തീർത്ഥാടകരെയെങ്കിലും അനുവദിക്കണമെന്ന ദേവസ്വം ബോർഡിന്റെ അവശ്യം തള്ളി. 100 തീർത്ഥാടകരെ മാത്രമേ ഒരു ദിവസം അനുവദിക്കുകയുള്ളു. സീസൺ ആരംഭിച്ചതിനു ശേഷം സ്തിതി വിലയിരുത്തി തീരുമാനമെടുക്കാമെന്നും ഉന്നതതല യോഗത്തിൽ വ്യക്തമാക്കി. ശബരിമല തീർത്ഥാടന കാലത്ത് സാധാരണ ദിവസങ്ങളിൽ 1000 പേരേയും, വാരാന്ത്യങ്ങളിൽ 2000 പേരെയും വിശേഷ ദിവസങ്ങളിൽ 5000 പേരേയും അനുവദിക്കാമെന്നായിരുന്നു ചീഫ് സെക്രട്ടറി തല സമിതി നേരത്തെ പ്രഖ്യാപിച്ചിരുന്നത്.

എന്നാൽ തീർത്ഥാടന സീസണിലെ ഒരുക്കങ്ങൾക്കായി 60 കോടിയോളം രൂപ ചിലവാക്കിയതായും തീർത്ഥാടകർ എത്താതിരുന്നാൽ വലിയ സാമ്പത്തിക ബാധ്യതയുണ്ടാകുമെന്നും അറിയിച്ചു. 15 മണിക്കൂറോളം നട തുറന്നിരിക്കുന്നതിനാൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് തീർത്ഥാടകരെ പ്രവേശിപ്പിക്കാം. എന്നാൽ ഈ ആവശ്യത്തെ യോഗം പൂർണ്ണമായി തള്ളിയില്ല.

സീസൺ ആരംഭിച്ച് സ്ഥിതി വിലയിരുത്തിയ ശേഷം കൂടുതൽ ഭക്തരെ അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. 24 മണിക്കൂറിനുള്ളിൽ ലഭിച്ച കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. നിലക്കലും പമ്പയിലും ആന്റിജൻ ടെസ്റ്റിനുള്ല സൌകര്യമുണ്ടാകും. തുലാമാസ പൂജക്കാലത്ത് സ്വീകരിച്ച നിയന്ത്രണങ്ങൾ അതേപടി തുടരാനും ഇന്നു ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനമായി.

Content Highlights; only 1000 pilgrims will be permitted to sabarimala