മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ കസ്റ്റഡിയിൽ. ശിവശങ്കർ ചികിത്സയിൽ കഴിയുന്ന സ്വകാര്യ ആശുപത്രിയിൽ എത്തിയാണ് അദ്ദേഹത്തെ ഇഡി കസ്റ്റഡിയിൽ എടുത്തത്. രണ്ട് ഇഡി ഉദ്യോഗസ്ഥർ അദ്ദേഹത്തെ കസ്റ്റഡിയിൽ എടുത്ത് കൊണ്ടുപോവുകയായിരുന്നു. സ്വർണ്ണകടത്ത് കേസിൽ ശിവശങ്കറിൻ്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് ഇഡിയുടെ നീക്കം.
വഞ്ചിയൂരിലെ സ്വകാര്യ ആശുപത്രിയിൽ ആയുർവേദ ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. ആശുപത്രിയിലെ ഡോക്ടറുമായി ആരോഗ്യസ്ഥിതിയെക്കുറിച്ച് ചർച്ച നടത്തിയതിന് ശേഷമാണ് കസ്റ്റഡിയിൽ എടുക്കുന്നതായി ഇഡി ശിവശങ്കറെ അറിയിച്ചത്. ശിവശങ്കറെ കൊച്ചിയിലേക്ക് കൊണ്ടുപോകുമെന്നാണ് സൂചന.
ഇഡിയും കസ്റ്റംസും രജിസ്റ്റർ ചെയ്ത കേസുകളിലാണ് ശിവശങ്കറിൻ്റെ ജാമ്യാപേക്ഷ തള്ളിയത്. ജസ്റ്റിസ് അശോക് മേനോനാണ് ജാമ്യാപേക്ഷ തള്ളിയത്. സ്വാധീന ശേഷിയുള്ള ശിവശങ്കറിന് മുൻകൂർ ജാമ്യം ലഭിച്ചാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന കേന്ദ്ര ഏജൻസികളുടെ വാദം ജസ്റ്റിസ് അശോക് മേനോൻ അംഗീകരിക്കുകയായിരുന്നു.
content highlights: Shivshankar was taken into custody