സൈനികർക്ക് വേണ്ടി സ്വന്തം മെസേജിങ് ആപ്പുമായി ഇന്ത്യൻ സൈന്യം

Indian Army launches secure messaging app for its soldiers

സൈനികർക്ക് വേണ്ടി സ്വന്തം സ്വന്തം മെസേജിങ് ആപ്പുമായി ഇന്ത്യൻ സൈന്യം. വോയ്സ് നോട്ട്, വീഡിയോ കോളിങ് എന്നിവ ഉൾപെടെയുള്ള സേവനങ്ങൾ ഉറപ്പു വരുത്തുന്ന ആപ്പിന് സായ് എന്നാണ് പേര് നൽകിയിരിക്കുന്നത്. സെക്യുർ ആപ്ലിക്കേഷൻ ഫോർ ഇന്റർനെറ്റ് എന്നതിന്റെ ചുരുക്ക രൂപമാണ് സായ്. വാട്സാപ്പ്, ടെലഗ്രാം, സംവാദ് തുടങ്ങിയ മെസേജിങ് ആപ്ലിക്കേഷനുകൾക്ക് സമാനമാണ് സായുടെ പ്രവർത്തനം.

സന്ദേശങ്ങൾ അയക്കുമ്പോൾ മൂന്നാമതൊരാൾക്ക് കാണാനോ വായിക്കാനോ സാധിക്കാത്ത രീതിയിൽ ഉപയോക്താക്കളുടെ സന്ദേശങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനാണ് എൻഡ് ടു എൻഡ് എൻക്രിപ്ഷൻ ഏർപെടുത്തിയിട്ടുള്ളത്. സൈനികർക്കിടയിൽ പരസ്പരമുള്ള വാർത്താ വിനിമയത്തിന് ഇത് ഏറെ ഗുണകരമാകും. സിഇആർടി, ആർമി സൈബർ ഗ്രൂപ്പും ആപ്പ് സുരക്ഷ പരിശോധനക്ക് വിധേയമാക്കിയിരുന്നതായി ഇന്ത്യൻ സൈന്യത്തിന്റെ പ്രസ്താവനയിൽ വ്യക്തമാക്കുന്നുണ്ട്.

Content Highlights; Indian Army launches secure messaging app for its soldiers