ജമ്മുകാശ്മീരിൽ നടന്ന പാക് വെടിവെയ്പ്പിൽ ഇന്ത്യൻ സൈനികന് വീരമൃത്യു

Indian Army soldier killed in cross-border shelling by Pakistan in J-K’s Rajouri

ജമ്മുകാശ്മീരിലെ രജൗരി സെക്ടറിൽ ഇന്ന് രാവിലെയുണ്ടായ പാക് വെടിവെയ്പ്പിൽ ഇന്ത്യൻ സൈനികന് വീരമൃത്യു. ഇന്ന് പുലർച്ചെ മേഖലയിലെ വെടിനിർത്തൽ കരാർ വീണ്ടും ലംഘിച്ച് പാകിസ്ഥാൻ ആക്രമണം നടത്തുകയായിരുന്നു. ഇന്ന് രാവിലെ കൃഷ്ണഗാട്ടിയിലാണ് ആദ്യം ആക്രമണം ഉണ്ടായത്. പിന്നീട് നൌഷേര സെക്ടറിലെ രജൗരിയിലും പാകിസ്ഥാൻ ആക്രമണം അഴിച്ചുവിട്ടു. ഈ മാസം പാകിസ്ഥാൻ്റെ ഭാഗത്ത് നിന്നുള്ള ആക്രമണത്തിൽ നാല് സൈനികരാണ് വീരമൃത്യു വരിച്ചത്.

അനന്തനാഗിൽ ഭീകരരും ഇന്ത്യൻ സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ നടക്കുന്നുണ്ട്. വെരിനാഗ് കരപാനിലെ വനമേഖലയിൽ ഒളിച്ചിരിക്കുന്ന മൂന്ന് ഭീകരരും ഇന്ത്യൻ സൈനികരും തമ്മിലാണ് ഏറ്റുമുട്ടൽ ഇവിടെ നടക്കുന്നത്. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് പാകിസ്ഥാൻ അതിർത്തി പോസ്റ്റുകൾക്ക് നേരെ വെടിവെച്ചത്.തുടർന്ന് ഇന്ത്യൻ സേന ശക്തമായി തിരിച്ചടിച്ചു. ഈ വർഷം ജൂൺ വരെ രണ്ടായിരത്തിലധികം തവണ പാകിസ്ഥാൻ സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചതായി ഇന്ത്യൻ സൈന്യം അറിയിച്ചു.

Content Highlights;Indian Army soldier killed in cross-border shelling by Pakistan in J-K’s Rajouri