റഷ്യൻ ഹാക്കർമാരുടെ സെെബർ ആക്രമണം നേരിട്ട് അമേരിക്കൻ ആശുപത്രികൾ

Officials Warn of Cyberattacks on Hospitals as Virus Cases Spike

അമേരിക്കയിലെ ആശുപത്രികൾക്ക് നേരെ റഷ്യൻ ഹാക്കർമാരുടെ സെെബർ ആക്രമണം. ഒറ്റ ആഴ്ചയിൽ മൂന്ന് ആശുപത്രികൾക്കെതിരെ റാൻസംവെയർ ഉപയോഗിച്ച് സെെബർ ആക്രമണം നടത്തിയെന്നാണ് റിപ്പോർട്ട്. ആക്രമണത്തിന് പിന്നിൽ യു.എൻ.സി 1878 എന്നറിയപ്പെടുന്ന ഈസ്റ്റേൺ യുറോപ്യൻ ഹാക്കർ സംഘമാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 

ആക്രമണം സംബന്ധിച്ച് എഫ്.ബി.ഐ, ആരോഗ്യ-മനുഷ്യ സേവന വകുപ്പ് എന്നിവയ്ക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സെെബർ ഭീഷണിയെ എങ്ങനെ പ്രതിരോധിക്കാമെന്ന് വിശദമായ നിർദേശങ്ങൾ നൽകിയതായും റിപ്പോർട്ടിൽ പറയുന്നു. 400 ലധികം ആശുപത്രികളെയാണ് ഹാക്കർമാർ ലക്ഷ്യം വെച്ചിരിക്കുന്നത്.  ഇതിൽ 30 ലധികം ആശുപത്രികളിലേക്ക് സെെബർ ആക്രമണത്തിന് തുടക്കം കുറിച്ചെന്നാണ് സുരക്ഷാ വക്താവായ അലക്സ് ഹോൾഡൻ എഫ്.ബി.ഐയ്ക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ സുരക്ഷാ നിർദേശങ്ങൾ മുൻനിർത്തി ഏതൊക്കെ ആശുപത്രികൾക്കാണ് സെെബർ ആക്രമണം സംഭവിച്ചതെന്ന് പുറത്തുവിട്ടിട്ടില്ല. 

നവംബർ മൂന്നിന് യു.എസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഹാക്കർമാരുടെ കടന്നുകയറ്റം. യു.എൻ.സി 1878 ഹാക്കർ സംഘം വോട്ടെടുപ്പ് തകർക്കാർ ശ്രമിക്കുന്നതായും വാൾസ്ട്രീറ്റ് ജേർണൽ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. 

content highlights: Officials Warn of Cyberattacks on Hospitals as Virus Cases Spike