അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലങ്ങു വീഴുമ്പോള്‍

അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി ഏറെ വാദിക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകളെന്നാണ് പൊതുവേയുള്ള ധാരണ. ലോകത്തെ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളില്‍ മിക്കയിടത്തും അതോറിറ്റേറിയന്‍ ഭരണമാണ് എന്ന വസ്തുത നിലനില്‍ക്കെതന്നെ ആണ് ഇത്. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഇക്കാര്യത്തില്‍ കൃത്യമായ നിലപാട് എല്ലാകാലവും സ്വീകരിച്ചവരാണ്.

ചര്‍ച്ചകളിലൂടെയും സംവാദങ്ങളിലൂടെയും മാത്രമേ നല്ലൊരു ജനാധിപത്യസമൂഹം കെട്ടിപടുക്കാനാവുവെന്നാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പരക്കെ സ്വീകരിച്ചിട്ടുള്ള നിലപാട്. ഇതിന് വിരുദ്ധമായ എല്ലാനീക്കത്തേയും കമ്മ്യൂണിസ്റ്റുകാര്‍ ചെറുത്ത്‌തോല്‍പിക്കാന് മുന്നിലുണ്ടായിട്ടുമുണ്ട്.

Content Highlight: When freedom of expression is curtailed