സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറിന്റേയും ആദായ നികുതി വകുപ്പിന്റേയും സംഘം പരിശോധന നടത്തും. ബെംഗളൂരു മയക്കു മരുന്ന് കേസുമായി ബന്ധപെട്ട് ബനീഷ് കോടിയേരി അറസ്റ്റിലായതിന്റെ പശ്ചാത്തലത്തിലാണ് ബിനീഷുമായി ബന്ധപെട്ട വിവിധ കേന്ദ്രങ്ങളിൽ സംഘം പരിശോധന നടത്തുന്നത്.
പരിശോധനക്കായി തിരുവനന്തപുരത്തേക്ക് എട്ടംഗ സംഘം ബെംഗളൂരുവിൽ നിന്നും എത്തിയതായാണ് വിവരം. കഴിഞ്ഞ ദിവസങ്ങളിൽ ബനീഷ് കോടിയേരിയെ ചോദ്യം ചെയ്തതിനെ തുടർന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന. കോടിയേരിയുടെ വീട് ഉൾപെടെ തിരുവനന്തപുരത്തെ വിവിധ കേന്ദ്രങ്ങളിലാണ് പരിശോധന നടത്തും.
Content Highlights; enforcement to search kodiyeri balakrishnans house on bengaluru drug case