യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് പോരാട്ടം കടുക്കുന്നതിനിടെ വിജയ പ്രതീക്ഷ പങ്കു വെച്ച് ഡൊണാൾഡ് ട്രംപ്. ഇന്ന് രാത്രി ഒരു പ്രസ്താവന നടത്തും, ഒരു വലിയ വിജയം ട്രംപ് ട്വീറ്റ് ചെയ്തു. ഞങ്ങൾ മുന്നേറുകയാണ്. എന്നാൽ ഡെമോക്രാറ്റുകൾ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നും അത് അനുവദിക്കില്ലെന്നും പോളിങ് സമയം അതിക്രമിച്ചാൽ വോട്ട് രേഖപെടുത്താൻ സാധിക്കില്ലെന്നും ട്രംപ് ട്വീറ്റ് ചെയ്തു.
I will be making a statement tonight. A big WIN!
— Donald J. Trump (@realDonaldTrump) November 4, 2020
അതേ സമയം ട്രംപിന്റെ എതിരാളി ജോ ബൈഡനും വിജയ പ്രതീക്ഷ പങ്കു വെച്ച് രംഗത്തെത്തിയിട്ടുണ്ട്. വിശ്വാസം നിലനിർത്തൂ. നമ്മൾ വിജയിക്കാൻ പോകുന്നുവെന്നുമാണ് ബൈഡൻ ട്വീറ്റ് ചെയ്തത്. ഈ തിരഞ്ഞെടുപ്പിൽ വിജയിക്കാനുള്ള പാതയിലാണ് ഞങ്ങളെന്ന് വിശ്വസിക്കുന്നുവെന്നും ബൈഡൻ ട്വീറ്റ് ചെയ്തു.
Content Highlights; A big win says Donald Trump as he is set to make statement shortly